CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 37 Minutes 12 Seconds Ago
Breaking Now

പതിവ് തെറ്റിക്കാതെ ഇത്തവണയും ജെസ്‌ന ഗുരുവായൂരിലെത്തി; ഉണ്ണിക്കണ്ണന്റെ പിറന്നാളിന് പുത്തന്‍ ചിത്രവുമായി

ഇത്തവണയും വെണ്ണക്കണനെ തന്നെയാണ് വരച്ചത്' ഏറെ സന്തോഷത്തോടെ ജെസ്‌ന പറഞ്ഞു.

ഇത്തവണയും പതിവ് തെറ്റിക്കാതെ ഉണ്ണിക്കണ്ണന്റെ ജന്മദിനമായ അഷ്ടമി രോഹിണി ദിനത്തില്‍ പുത്തന്‍ ചിത്രവുമായി ജെസ്‌ന ഗുരുവായൂരിലെത്തി. 'ഈ വര്‍ഷവും വന്നു. എല്ലാ വര്‍ഷവും എത്താന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. വെണ്ണക്കണ്ണനേയാണ് എല്ലാ തവണയും വരയ്ക്കാറ്.

ഇത്തവണയും വെണ്ണക്കണനെ തന്നെയാണ് വരച്ചത്' ഏറെ സന്തോഷത്തോടെ ജെസ്‌ന പറഞ്ഞു. ഇത് എട്ടാം വര്‍ഷമാണ് ജെസ്‌ന ഗുരുവായൂരിലെത്തുന്നത്. കഴിഞ്ഞ വിഷുവിനും ജെസ്‌ന താന്‍ വരച്ച കണ്ണന്റെ ചിത്രവുമായി ഗുരുവായൂരിലെ ഭഗവാനെ കാണാനായി എത്തിയിരുന്നു. നേരത്തെ കണ്ണന്റെ ചിത്രങ്ങള്‍ വരയ്ക്കുന്ന മുസ്ലിം പെണ്‍കുട്ടിയുടെ കഥ വൈറലായിരുന്നു.

ചിത്രം വരയ്ക്കാന്‍ ജെസ്‌ന പഠിച്ചിട്ടില്ല എന്നതായിരുന്നു ഏറെ ശ്രദ്ധേയം. ആദ്യമായി വരച്ചു നോക്കിയതും കണ്ണന്റെ മുഖമായിരുന്നു. പിന്നീട് നിരവധി ശ്രീകൃഷ്ണ ചിത്രങ്ങളാണ് ജസ്‌ന വരച്ചു തീര്‍ത്തത്. ജസ്‌ന വരച്ച കണ്ണന്റെ ചിത്രങ്ങള്‍ ചോദിച്ച് വാങ്ങിയവരുമുണ്ട്. അഷ്ടമി രോഹിണി ആഘോഷത്തിനായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.