CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 35 Minutes 11 Seconds Ago
Breaking Now

ജയിലില്‍ കിടന്നപ്പോള്‍ ആരും ഇനി സിനിമയിലേക്ക് വിളിക്കുമെന്ന് വിചാരിച്ചില്ല, അതുകൊണ്ട് കാശിന്റെ പേരില്‍ താന്‍ അതൊന്നും വേണ്ടെന്ന് വെയ്ക്കില്ല; ഷൈന്‍ ടോം ചാക്കോ

സോഷ്യല്‍ മീഡിയയുടേയും പൊതുസമൂഹത്തിന്റേയും വിമര്‍ശനങ്ങള്‍ക്ക് നിരന്തരം വിധേയനായി കൊണ്ടിരിക്കുന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. ജയിലില്‍ കിടന്ന സമയത്ത് ഒരാള്‍ പോലും ഇനി സിനിമയിലേക്ക് വിളിക്കില്ലെന്ന് കരുതിയിട്ടുണ്ട്.അതുകൊണ്ട് തന്നെ തന്നെ സംബന്ധിച്ച് ഒരാള്‍ തന്നെ സിനിമയിലേക്ക് വിളിക്കുന്നത് വലിയ സന്തോഷമുള്ള കാര്യമാണെന്ന് ഷൈന്‍ പറയുന്നു. അത്തരം അവസരങ്ങള്‍ കാശിന്റെ പേരില്‍ താന്‍ വേണ്ടെന്ന് വെക്കില്ല. പൈസ കുറവാണെന്ന് കരുതി ആരും ജോലി വേണ്ടെന്ന് വെക്കില്ലെന്നും ജോലി ഇല്ലാത്ത അവസ്ഥയാണ് ഏറ്റവും മോശമെന്നും ഷൈന്‍ പറഞ്ഞു.

ആരും കൂടെ കൂട്ടില്ല എന്ന് കരുതിയ തനിക്ക് മമ്മൂട്ടി നല്‍കിയ ആത്മവിശ്വാസത്തെ കുറിച്ചും ഷൈന്‍ പറഞ്ഞു. ആ സമയത്ത് ഒരുപാട് സംശയങ്ങള്‍ ഉണ്ടായിരുന്നു. ആരും എന്നെ വിളിക്കില്ല ആരും തന്റെ കൂടെ ഇനി ഫോട്ടോ എടുക്കില്ല എന്നൊക്കെ. താന്‍ അതിനു ശേഷം ആരോടൊപ്പവും സെല്‍ഫി എടുക്കാറില്ല. പ്രത്യേകിച്ച് ആക്‌ടേഴ്‌സിന്റെ അടുത്ത്.

ഒരാള്‍ വന്ന് സെല്‍ഫി എടുക്കുന്നത് അത്ര സുഖമൊന്നുമില്ലെന്ന് നമുക്ക് അറിയാലോ. അതുകൊണ്ട് തന്നെ താന്‍ ആരോടും ചോദിച്ചിട്ടില്ല. എന്നാല്‍ ഭീഷ്മയുടെ സമയത്ത് മമ്മൂക്ക വിളിച്ചിട്ട്, ഷൈനെ വന്നേ നമുക്ക് ഒരു ഫോട്ടോയെടുക്കാം എന്ന് പറഞ്ഞു. അത് വളരെയധികം ആത്മവിശ്വാസം ഉണ്ടാക്കി.

ഒരു നടന്‍ എന്ന രീതിയിലും ഇങ്ങനെ ഒരു അവസ്ഥയില്‍ നിന്ന് വന്ന ആള്‍ എന്ന നിലയിലും. ഇത്തരം അവസ്ഥയിലൂടെ കടന്ന് വന്ന ഒരാളെ മുന്നോട്ട് നയിക്കുന്നത് അങ്ങനെയുള്ള സന്ദര്‍ഭങ്ങളാണ്. തനിക്ക് അഭിനയം മാത്രമേ ഉള്ളു. മറ്റു എങ്ങോട്ടെങ്കിലും പോകണോ എന്തെങ്കിലും ചെയ്യാനോ താന്‍ ഇല്ലെന്നും ഷൈന്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.