CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 31 Seconds Ago
Breaking Now

സല്‍മാന്‍ റുഷ്ദി മരിച്ചില്ലേ ? ഇസ്ലാമിനെ നശിപ്പിച്ചയാള്‍ നല്ല വ്യക്തിയായി കരുതുന്നില്ല ; ആക്രമിയുടെ വെളിപ്പെടുത്തല്‍

സല്‍മാന്‍ റുഷ്ദി ഒരു നല്ല വ്യക്തിയാണെന്ന് താന്‍ കരുതുന്നില്ലെന്നും, അയാള്‍ നിരവധിപേരുടെ വിശ്വാസത്തെ പരിഹസിച്ചവനാണെന്നും ഹാദി മട്ടര്‍ പറഞ്ഞു

വിവാദ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി മരണത്തില്‍ നിന്നും രക്ഷപ്പെട്ടതറിഞ്ഞ് അത്ഭുതത്തോടെ അക്രമി. റുഷ്ദി രക്ഷപ്പെട്ടതില്‍ തനിക്ക് ആശ്ചര്യമുണ്ടെന്ന് ഹാദി മട്ടര്‍ പോലീസ് അധികാരികളോട് പറഞ്ഞതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സല്‍മാന്‍ റുഷ്ദി ഒരു നല്ല വ്യക്തിയാണെന്ന് താന്‍ കരുതുന്നില്ലെന്നും, അയാള്‍ നിരവധിപേരുടെ വിശ്വാസത്തെ പരിഹസിച്ചവനാണെന്നും ഹാദി മട്ടര്‍ പറഞ്ഞു. ഇസ്ലാമിനെ നശിപ്പിച്ച സല്‍മാനെ ആക്രമിച്ചതില്‍ തനിക്ക് പശ്ചാത്താപമില്ലെന്നും ഹാദി വ്യക്തമാക്കി.

'സാത്താനിക് വേഴ്‌സസ്' എന്ന വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിയ തന്റെ കുപ്രസിദ്ധമായ ഗ്രന്ഥത്തിന്റെ പേരിലാണ് സല്‍മാന്‍ റുഷ്ദി ആക്രമിക്കപ്പെട്ടത്. ന്യൂയോര്‍ക്കില്‍, ഒരു സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ സ്റ്റേജില്‍ കയറിയ അക്രമി റുഷ്ദിയെ കുത്തി വീഴ്ത്തുകയായിരുന്നു. ആശുപത്രിയില്‍ കഴിയുന്ന സല്‍മാന്‍ റുഷ്ദി സുഖം പ്രാപിച്ചു വരികയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.