CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 37 Minutes 13 Seconds Ago
Breaking Now

ബ്രിട്ടീഷ് സമൂഹത്തില്‍ നിശബ്ദ കൊലയാളി! കൊവിഡ് ബാധിക്കാതെ മരിക്കുന്ന ആളുകളുടെ എണ്ണമേറുന്നു; അഞ്ച് വര്‍ഷത്തെ ശരാശരിയേക്കാള്‍ 10,000 അധിക മരണങ്ങള്‍ രേഖപ്പെടുത്തി ഒഎന്‍എസ്; മരണങ്ങള്‍ക്ക് വൈറസുമായി ബന്ധമില്ല; ആശങ്കപ്പെടുത്തുന്ന മരണനിരക്കില്‍ അന്വേഷണം

എന്‍എച്ച്എസ് നേരിടുന്ന സമ്മര്‍ദങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ ചികിത്സകള്‍ വൈകുന്നതുമായി ഈ മരണങ്ങള്‍ ബന്ധപ്പെട്ട് കിടക്കുന്നതായി വിമര്‍ശനം

കൊവിഡ്-19 വരുത്തിവെച്ചതിനേക്കാള്‍ കൂടുതല്‍ മരണങ്ങളുമായി ലോക്ക്ഡൗണ്‍ പ്രത്യാഘാതങ്ങള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ശരാശരി മരണങ്ങളേക്കാള്‍ 10,000 കൂടുതല്‍ മരണങ്ങളാണ് ഇതുമൂലം സംഭവിക്കുന്നതെന്ന് ഒഎന്‍എസ് ഡാറ്റ കണക്കാക്കുന്നു. 

ഓരോ ആഴ്ചയും രോഗങ്ങളും, മറ്റ് അവസ്ഥകളും മൂലം 1000 പേര്‍ വീതമാണ് യുകെയില്‍ അധികമായി മരിക്കുന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കുന്നു. ഇതിന് കൊവിഡുമായി ബന്ധമില്ലെന്നും ഒഎന്‍എസ് പറയുന്നു. അഞ്ച് വര്‍ഷത്തെ ശരാശരിയേക്കാള്‍ 14.4 ശതമാനം ഉയര്‍ന്ന മരണങ്ങളാണ് ഇതോടെ രേഖപ്പെടുത്തുന്നത്. The effects of lockdown could be causing more deaths than Covid as nearly 10,000 more deaths than the five-year average are recorded, ONS data has found

ആഗസ്റ്റ് 5ന് അവസാനിച്ച ആഴ്ചയില്‍ 1350 ആളുകളാണ് അധികമായി മരണപ്പെട്ടത്. 469 പേരാണ് കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മൂലം മരിച്ചത്. എന്നാല്‍ ബാക്കിയുള്ള 881 മരണങ്ങള്‍ക്കും ഇത്തരം കാര്യങ്ങളുമായി ബന്ധമില്ല. ജൂണിന്റെ ആരംഭം മുതല്‍ കൊവിഡുമായി ബന്ധമില്ലാത്ത 10,000 മരണങ്ങളാണ് രാജ്യത്ത് നടന്നത്. Only last week England-wide statistics showed that emergency care standards in hospitals hit an all-time low, with over 20,000 patients facing a 12+ hour wait for medical treatment

ഇതേ കാലയളവില്‍ കൊവിഡ് ബാധിച്ച് മരിച്ച 2811 പേരുടെ കണക്കുകളേക്കാള്‍ മൂന്നിരട്ടി അധികമാണിത്. പ്രായമായ ജനസംഖ്യയെന്ന മാനദണ്ഡം കണക്കാക്കുമ്പോള്‍ പോലും മരണങ്ങള്‍ പതിവില്‍ കവിഞ്ഞതാണെന്ന് ഒഎന്‍എസ് വിശദമാക്കുന്നു. കണക്കുകള്‍ ആശങ്കപ്പെടുത്തുന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണത്തിന് ഉത്തരവിറക്കിയതായാണ് റിപ്പോര്‍ട്ട്.

എന്‍എച്ച്എസ് നേരിടുന്ന സമ്മര്‍ദങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ ചികിത്സകള്‍ വൈകുന്നതുമായി ഈ മരണങ്ങള്‍ ബന്ധപ്പെട്ട് കിടക്കുന്നതായി വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. റിപ്പോര്‍ട്ട് ആശങ്കാജനകമാണെന്ന് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ പ്രതികരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.