CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 38 Seconds Ago
Breaking Now

പെണ്‍കുട്ടികള്‍ സൂക്ഷിച്ചോ, ആണ്‍കുട്ടികള്‍ പിന്നാലെ! എ-ലെവല്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ എ, എ* ഗ്രേഡുകളില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വിടവ് 2.2 പോയിന്റായി കുറഞ്ഞു; 37.4 ശതമാനം പെണ്‍കുട്ടികള്‍ക്ക് എ ഗ്രേഡ്, 35.2% ആണ്‍കുട്ടികളും സമാന ഗ്രേഡ് പിടിച്ചു

മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം ആദ്യമായാണ് പരീക്ഷകള്‍ തിരിച്ചെത്തിയത്

പരീക്ഷകള്‍ തിരിച്ചെത്തിയതോടെ ഉന്നത എ-ലെവല്‍ ഗ്രേഡുകളില്‍ പെണ്‍കുട്ടികള്‍ക്ക് സമീപത്തേക്ക് കുതിച്ചെത്തി ആണ്‍കുട്ടികള്‍. അവസാന നിമിഷം തയ്യാറെടുക്കുന്ന മടിയന്‍മാരായ ആണ്‍കുട്ടികള്‍ പരീക്ഷളില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. 

കഴിഞ്ഞ വര്‍ഷം എ, എ* ഗ്രേഡുകളില്‍ പെണ്‍കുട്ടികള്‍ 4.8 ശതമാനം പോയിന്റ് ലീഡ് നേടിയിരുന്നത് ഇക്കുറി 2.2 പോയിന്റായാണ് കുറഞ്ഞതെന്ന് ഇന്നലെ പുറത്തുവന്ന ഫലങ്ങള്‍ വ്യക്തമാക്കുന്നു. മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം ആദ്യമായാണ് പരീക്ഷകള്‍ തിരിച്ചെത്തിയത്. 2020, 2021 വര്‍ഷങ്ങളിലെ എല്ലാ പരീക്ഷകളും റദ്ദാക്കപ്പെട്ടിരുന്നു. A-level results 2022: what we know so far | A-levels | The Guardian

ഇതിന് പകരം ആ വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ കോഴ്‌സ് വര്‍ക്കും, ഓണ്‍ലൈന്‍ ക്ലാസുകളിലെ പ്രകടനവും അടിസ്ഥാനമാക്കി അധ്യാപകരാണ് ഗ്രേഡ് നിശ്ചയിച്ചത്. ഈ ഘടത്തില്‍ പെണ്‍കുട്ടികളുടെ ഗ്രേഡുകള്‍ കുതിച്ചുയര്‍ന്നിരുന്നു. എന്നാല്‍ പരീക്ഷകള്‍ എത്തിയതോടെ അവസാന ഘട്ടത്തില്‍ ഒരുങ്ങുന്ന ആണ്‍കുട്ടികളും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതായി മുന്‍ ബോയ്‌സ് സ്‌കൂള്‍ ഹെഡ് ടീച്ചര്‍ ക്രിസ് മക്ഗവേണ്‍ ചൂണ്ടിക്കാണിച്ചു. 

കഴിഞ്ഞ വര്‍ഷം 46.9 ശതമാനം പെണ്‍കുട്ടികളാണ് എ ഗ്രേഡും, അതിന് മുകളിലും സ്‌കോര്‍ ചെയ്തത്. 42.1 ശതമാനം ആണ്‍കുട്ടികള്‍ക്കാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്. ഇതിന് മുന്‍പത്തെ വര്‍ഷത്തെ 3.2 പോയിന്റ് വ്യത്യാസമാണ് കഴിഞ്ഞ വര്‍ഷം വീണ്ടും ഉയര്‍ന്നത്. A-LEVEL Result 2022 - When Will be A-Level Result Day 2022 All Across Uk?

സബ്ജക്ട് ലെവലില്‍ ഇക്കുറി ഫ്രഞ്ചില്‍ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ മറികടക്കുകയും ചെയ്തു. 51.9 ശതമാനം പേര്‍ക്കെങ്കിലും എ ലഭിച്ചപ്പോള്‍ 49.3 ശതമാനം പെണ്‍കുട്ടികള്‍ക്കാണ് ഇതിന് സാധിച്ചത്. കണക്കിലും സമാനമായ മുന്നേറ്റം ആണ്‍കുട്ടികള്‍ നേടി. 68.2 ശതമാനം പേര്‍ ചുരുങ്ങിയത് എ ഗ്രേഡ് നേടിയപ്പോള്‍, 64.7 ശതമാനം പെണ്‍കുട്ടികള്‍ക്കാണ് ഈ നേട്ടം.  




കൂടുതല്‍വാര്‍ത്തകള്‍.