CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 4 Minutes 2 Seconds Ago
Breaking Now

മോണ്‍സ്റ്റര്‍ ഏത് ജോണര്‍ എന്ന് ഇപ്പോഴും പറയാറായിട്ടില്ല'; ഹണി റോസ്

വൈശാഖ്‌ മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മോണ്‍സ്റ്ററിന്റെ റിലീസടുക്കെ ചിത്രത്തെക്കുറിച്ച് ഹണി റോസ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. തന്റെ പുതിയ ചിത്രങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് മോണ്‍സ്റ്ററിനെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും ഹണി റോസ് പറഞ്ഞത്.

മോണ്‍സ്റ്റര്‍ ഏത് ജോണര്‍ ആണെന്ന് ചോദിച്ചാല്‍ അത് ഇപ്പോഴും പറയാറായിട്ടില്ലെന്നും. വളരെ വ്യത്യസ്തമായ ഒരു സിനിമയാണെന്നുമാണ് ഹണി പറഞ്ഞത്. ചിത്രത്തിന്‍ ഭാമിനി എന്ന കഥാപാത്രത്തെയാണ് ഹണി റോസ് അവതരിപ്പിക്കുന്നത്. ഒരു പക്ഷേ താന്‍ ചെയ്ത ഏറ്റവും മികച്ച കഥാപാത്രമാണ് ഭാമിനി. ആ കഥാപാത്രത്തിന് ധാരാളം ഷേഡുകളുണ്ട്, വൈശാഖ് സാര്‍ ആദ്യമേ തന്നോട് പറഞ്ഞിരുന്നു, തന്റെ കഥാപാത്രത്തിന്റേതായ ഒരു സിനിമയായി ഇതിനെ കാണണമെന്ന്.

കാരണം ഭാമിനിയാണ് ഈ സിനിമയിലുടനീളം സ്ഥിരമായി നില്‍ക്കുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു. ലക്കി സിങ് എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. എന്റര്‍ടെയ്ന്‍മെന്റിന് പ്രാധാന്യം നല്‍കുന്ന ത്രില്ലറായിക്കും മോണ്‍സ്റ്റര്‍ എന്ന് വൈശാഖ് പറഞ്ഞിരുന്നു. ഉദയ്കൃഷ്ണയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മോഹന്‍ലാലിനും ഹണി റോസിനുമൊപ്പം തെലുങ്ക് നടന്‍ മോഹന്‍ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.