CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 3 Seconds Ago
Breaking Now

പൈസയില്ലെങ്കില്‍ കിറ്റ് വാങ്ങാന്‍ ഓടാന്‍ ഒരു ആര്‍ട്ടിസ്റ്റിന് സാധിക്കില്ല, പക്ഷേ ആരുടെ മുമ്പിലും കെഞ്ചാന്‍ എനിക്കും സീമയ്ക്കും മടിയില്ല'; ജീജ സുരേന്ദ്രന്‍

മിനി സ്‌ക്രീന്‍, ബി?ഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരുപോലെ സുപരിചിതയാണ് ജീജ സുരേന്ദ്രന്‍. അഭിനേത്രി എന്ന ടാഗില്‍ മാത്രമായി ഒതുങ്ങാതെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍?ഗണന കൊടുക്കുന്ന ജീജ സീമ ജി നായരെയും, മിനി സ്‌ക്രീന്‍ അഭിനേതാക്കളെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. സീമയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുയാളാണ് താന്‍. സഹോദരിമാരെ പോലെയാണ് ഞങ്ങള്‍. ശരിക്കും സീമയെ നമ്മള്‍ നമസ്‌ക്കരിക്കണം.

സീമ തന്നെപ്പോലെയല്ല, മുഴുവന്‍ സമയവും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. തനിക്ക് അറിയാവുന്ന ആളുകള്‍ക്കും പലപ്പോഴും സീമ സഹായം എത്തിച്ച് കൊടുത്തിട്ടുണ്ടെന്നും ജീജീ പറയുന്നു. സീരിയല്‍ രംഗത്തുള്ളവരില്‍ ഏറെപ്പേരും കഷ്ടത അനുഭവിക്കുന്നവരാണ്. ഞങ്ങളുടെ സംഘടനയായ ആത്മയില്‍ വലിയ ഫണ്ടില്ല. പക്ഷേ അമ്മയില്‍ ഇന്‍ഷുറന്‍സുണ്ട്.

ഹോസ്പിറ്റല്‍ ബില്ല് കാണിച്ചാല്‍ അമ്മ സഹായം ചെയ്ത് കൊടുക്കുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു. സീരിയല്‍ മേഖലയില്‍ സാമ്പത്തീക പ്രതിസന്ധി അനുഭവിക്കുന്നവര്‍ നിരവധിയാണ്. നമ്മള്‍ കാണുന്നപോലെയല്ല അവരുടെ യഥാര്‍ഥ ജീവിതം. മേക്കപ്പില്‍ സീരിയല്‍ ആര്‍ട്ടിസ്റ്റുകള്‍ നടക്കുന്നത് കാണുമ്പോള്‍ പലരും അവരെ തെറ്റിദ്ധരിക്കുന്നതാണ്. അവരിലും നിരവധി പേര്‍ സാമ്പത്തീക പ്രതിസന്ധി നേരിടുന്നവരാണ്.

കൊവിഡ് പോലുള്ളതൊക്കെ വന്നാല്‍ അവര്‍ക്ക് വഴിമുട്ടി പോകും. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ സ്ത്രീകളൊക്കെ കൊവിഡ് കാലത്ത് വലിയ ബുദ്ധിമുട്ടിലായിരുന്നു. ആര്‍ട്ടിസ്റ്റായതുകൊണ്ട് പൈസയില്ലെന്ന് പറഞ്ഞ് പെട്ടന്ന് തന്നെ കിറ്റുമേടിക്കാന്‍ പോകാന്‍ അവര്‍ക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാകും. അവര്‍ക്ക് വീട്ടില്‍ ഞങ്ങള്‍ സഹായം എത്തിച്ച് കൊടുക്കും. മറ്റുള്ളവര്‍ക്ക് വേണ്ടി ആളുകളുടെ മുമ്പില്‍ കെഞ്ചാന്‍ തനിക്കോ സീമയ്‌ക്കോ ബുദ്ധിമുട്ടില്ല.

ഭിന്നശേഷി കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വേണ്ടി ഒരു ട്രെസ്റ്റ് തുടങ്ങാന്‍ പ്ലാനുണ്ട്.. അതിനുള്ള ബില്‍ഡിങ് അടക്കമുള്ള നിര്‍മിക്കണം. എന്റെ അനിയത്തിക്ക് ഭിന്നശേഷിയുള്ള കുട്ടിയുണ്ട്. അവളേയും കുഞ്ഞിനേയും കണ്ടപ്പോള്‍ മുതലാണ് ഈ പ്ലാന്‍ മനസില്‍ വന്നതെന്നും ജീജ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.