CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 44 Minutes 37 Seconds Ago
Breaking Now

ആലപ്പുഴയിലെ നന്ദുവിന്റെ മരണം; 8 പേര്‍ക്കെതിരെ കേസ്, മാരകായുധങ്ങളുമായി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും പരാതി

മരിച്ച നന്ദു അടക്കം നാലു പേര്‍ക്കെതിരെ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ആലപ്പുഴ പുന്നപ്രയിലെ നന്ദുവിന്റെ മരണത്തില്‍ എട്ടുപേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. അടിപിടിയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാരകായുധങ്ങളുമായി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ നിധിന്‍ തോമസ്, സുമേഷ്, വിഷ്ണു പ്രസാദ്, ഇക്രു, സജീവന്‍, റോബിന്‍, മുന്ന, ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.നന്ദുവിന്റെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ പ്രതികളായ മുന്ന, ഫൈസല്‍ എന്നിവര്‍ ചേര്‍ന്ന് നന്ദുവിനെ മര്‍ദ്ദിച്ചെന്നാണ് പൊലീസിന്റെ എഫ്‌ഐആറിലുള്ളത്. മരിച്ച നന്ദു അടക്കം നാലു പേര്‍ക്കെതിരെ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

യുവാക്കള്‍ തമ്മിലുള്ള അടിപിടിക്ക് ശേഷമായിരുന്നു യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കാന്‍ ഓടിക്കുന്നതിനിടെ നന്ദു ട്രെയിന്‍ ഇടിച്ച് മരിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മാനസിക വിഷമത്തെ തുടര്‍ന്ന് നന്ദു ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബത്തിന്റെ ആരോപണങ്ങള്‍ തള്ളി ഡിവൈഎഫ്‌ഐ നേതൃത്വവും രംഗത്തെത്തിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.