CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 48 Seconds Ago
Breaking Now

യുക്മ കേരളാപൂരം വള്ളംകളി 2022 ഒരുക്കങ്ങള്‍ പാരമ്യത്തിലേക്ക്.....സെലിബ്രിറ്റി ഗസ്റ്റായി മലയാളത്തിന്റെ പ്രിയ നടന്‍ ഉണ്ണി മുകുന്ദന്‍....യുവസംവിധായകന്‍ വിഷ്ണു മോഹനും എത്തുന്നു....

യുക്മ കേരളാപൂരം വള്ളംകളി  2022 ന് ആവേശം പകരാന്‍ മലയാളത്തിന്റെ പ്രിയ നടന്‍ ഉണ്ണി മുകുന്ദനും യുവ ചലച്ചിത്ര സംവിധായകന്‍, മേപ്പടിയാന്‍ ഫെയിം വിഷ്ണു മോഹനും എത്തുന്നു. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ നിറ സാന്നിദ്ധ്യമായ ഉണ്ണി മുകുന്ദന്‍ യുവ നിരയിലെ ശ്രദ്ധേയനായ നടനാണ്. കേരളീയ യുവതയുടെ ആവേശമായ ഉണ്ണി മുകുന്ദന്‍ നല്ലൊരു ഗായകനും ചലച്ചിത്ര നിര്‍മ്മാതാവും കൂടിയാണ്. 

2011 ല്‍ ഇറങ്ങിയ സീഡന്‍ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ ജീവിതം തുടങ്ങിയ ഉണ്ണി മുകുന്ദന്‍ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നാല്പതിലധികം ചിത്രങ്ങളില്‍ തന്റെ അഭിനയ പാടവം തെളിയിച്ച് കഴിഞ്ഞു. 2011 ല്‍ ഇറങ്ങിയ ബോംബെ മാര്‍ച്ച് 12 എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച ഉണ്ണി മുകുന്ദന്‍ ആദ്യ വര്‍ഷം തന്നെ മല്ലൂസിംഗ് ഉള്‍പ്പടെയുള്ള നിരവധി ഹിറ്റ് ചിത്രങ്ങളില്‍ വേഷമിട്ടു. നിരവധി ചിത്രങ്ങളില്‍ നായക വേഷത്തില്‍ തിളങ്ങിയ ഉണ്ണി മുകുന്ദന്‍ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി മലയാളത്തിലെ ഒട്ടു മിക്ക നടന്‍മാര്‍ക്കൊപ്പവും തന്റെ അഭിനയ മികവ് പുറത്തെടുത്തിട്ടുണ്ട്. 2021 ല്‍ യുവസംവിധായകന്‍ വിഷ്ണു മോഹന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മേപ്പടിയാനിലെ നായക വേഷം ജയക്രിഷ്ണന്‍, ഉണ്ണി മുകുന്ദന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴിക്കെല്ലാണ്. ഉണ്ണി മുകുന്ദന്റെ നിര്‍മ്മാണ കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസാണ് മേപ്പടിയാന്‍ എന്ന ചിത്രം നിര്‍മ്മിച്ചത്. നല്ലൊരു ഗായകന്‍ കൂടിയായ ഉണ്ണി മുകുന്ദന്‍ 2017 ല്‍ പുറത്തിറങ്ങിയ അച്ചായന്‍സിലെ 'അനുരാഗം പുതുമഴ പോലെ' എന്ന ഗാനം ഉള്‍പ്പടെ ആറോളം ചിത്രങ്ങളില്‍ ഗാനങ്ങള്‍  ആലപിച്ചിട്ടുണ്ട്. 

ജെ സി ഡാനിയല്‍ ഫൌണ്ടേഷന്‍ അവാര്‍ഡ് ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍  നേടിയിട്ടുള്ള  നടന്‍ കുടുതല്‍ മികച്ച ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ്. 

മേപ്പടിയാന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലെ യുവ സംവിധായകരുടെ നിരയില്‍  ശ്രദ്ധേയനായി മാറിയ വിഷ്ണു മോഹന്‍ മലയാളത്തിലെ അറിയപ്പെടുന്ന ഒരു തിരക്കഥാകൃത്ത് കൂടിയാണ്.

വള്ളംകളിയുടെ ഒരുക്കങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നതിനിടയില്‍ വന്ന ഈ വാര്‍ത്ത സംഘാടകരുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിരിക്കുന്നതിനൊപ്പം കാണികളായി എത്തിച്ചേരുന്നവര്‍ക്കും ഉണ്ണി മുകുന്ദനെപ്പോലുള്ള സെലിബ്രിറ്റികളുടെ സാന്നിധ്യം ആവേശകരമാകും.

വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:

Manvers Lake,

Station Road,

Wath  Upon  Dearne,

Rotherham,

South Yorkshire,

S63 7DG.

 

 

 

 

അലക്‌സ് വര്‍ഗ്ഗീസ്

 




കൂടുതല്‍വാര്‍ത്തകള്‍.