CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 25 Seconds Ago
Breaking Now

സീറോ മലബാർ സഭ അല്മായ കമ്മീഷൻ പ്രൊഫഷണൽ ഫോറം രൂപീകരിച്ചു

പ്രൊഫഷണലുകൾ സംരഭകത്വം ഊർജിതപ്പെടുത്തുക : പി എച്. കുര്യൻ

കേവലം ഉദ്യോഗാര്‍ത്ഥികളാകാതെ ഉദ്യോഗദാതാക്കളാവുകയാണ് പ്രൊഫഷണലുകളുടെ ധര്‍മ്മമെന്ന് സംസ്ഥാന ഗവണ്‍മെന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന്‍ ഐ.എ.എസ്. സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ പ്രൊഫഷണല്‍ ഫോറത്തിന്റെയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കോണ്‍ഫറന്‍സിന്റെയും ഉദ്ഘാടനം കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുത്തന്‍ സംരംഭങ്ങള്‍ക്ക് ഉന്നതമായ കാഴ്ചപ്പാടുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പി.എച്ച്.കുര്യന്‍ പറഞ്ഞു.

സമ്മേളനത്തില്‍ സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ആഗോളമാറ്റങ്ങള്‍ക്കനുസരിച്ച് വരുംതലമുറയെ വാര്‍ത്തെടുക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത് വന്‍ കുതിപ്പിന്റെ കാലഘട്ടമാണിത്. നമ്മുടെ ചിന്തകള്‍ വ്യക്തമായ ദര്‍ശനത്തോടുകൂടി കൂടുതല്‍ ഉയരങ്ങളിലെത്തണം. ചില കോഴ്‌സുകളില്‍ മാത്രം ഒതുങ്ങുന്നതായിരിക്കരുത് നമ്മുടെ വിദ്യാഭ്യാസം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തില്‍ ദീര്‍ഘവീക്ഷണത്തോടുകൂടിയ നയവും നടപ്പിലാക്കാനുള്ള ഇഛാശക്തിയുമുണ്ടാകണമെന്നും മാര്‍ അറയ്ക്കല്‍ സൂചിപ്പിച്ചു.

അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ.ജോസ് കണ്ണമ്പുഴ, പ്രൊഫഷണല്‍ ഫോറം ഡയറക്ടര്‍ റവ.ഡോ.ബിജു ജോണ്‍ കൊച്ചുപറമ്പില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഗ്രൂപ്പ് ചര്‍ച്ചയ്ക്ക് ഐ.പി.എസ്.ആര്‍. മാനേജിംഗ് ഡയറക്ടര്‍ ഡോ.മെന്‍ഡസ് ജേക്കബ് മോഡറേറ്ററായിരുന്നു. വിവിധ സീറോ മലബാര്‍ രൂപതകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള പ്രൊഫഷണലുകളും വിദഗ്ദ്ധരും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

 


സീറോ മലബാർ സഭ അല്മായ ഫോറത്തിന്റെയും ഐ ടി കോണ്‍ഫറൻസിന്റെയും ഉദ്ഘാടനം സംസ്ഥാന ഗവ.ഇൻഫൊർമെഷൻ ടെക്നോളജി പ്രിൻസിപ്പൽ സെക്രട്ടറി പി എച് .കുര്യൻ IAS കാഞ്ഞിരപ്പിള്ളി അമൽ ജ്യോതി കോളേജ് ഓഡിറ്റോറിയതിൽ  നിർവ്വഹിക്കുന്നു . റവ.ഡോ. ബിജു ജോണ്‍ കൊച്ചു പറമ്പിൽ , റവ.ഡോ .ജോസ് കണ്ണമ്പുഴ , അല്മായ കമ്മീഷൻ ചെയറമാൻ മാർ മാത്യു അറയ്ക്കൽ , ഡോ. മെണ്ടസ് ജേക്കബ്‌ എന്നിവർ സമീപം

 




കൂടുതല്‍വാര്‍ത്തകള്‍.