ഓക്സ്ഫോര്‍ഡ് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ ആതിഥേയത്വത്തില്‍ സെന്റ് പീറ്റേഴ്സ് നഗറില്‍വച്ച് (The park sports Centre, Wheatley Park school, Holton ,oxford OX33 1QZ) നടത്തപ്പെടുന്ന അഞ്ചാമതു കുടുംബ സംഗമത്തിന്റെ റജിസ്ട്രേഷന് . ധൃതഗതിയില്‍ പുരോഗമിക്കുന്നു.
ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍, പരി. പാത്രായര്‍ക്കീസ്സ് ബാവായുടെയും, കിഴക്കിന്റെ കാതോലിക്ക, അബൂന് മോര് ബസ്സേലിയോസ് തോമസ്സ് ഒന്നാമന്റെയും ആശീര്‍വാദത്തോടുകൂടി പരി. സഭയുടെ യു.കെ. മേഖലയുടെ പാത്രയാര്ക്കല് വികാരി അഭിവന്ദ്യ മാത്യൂസ്സ് മോര് അപ്രേം തിരുമേനിയുടെ നേതൃത്വത്തില്‍ , ബഹു. വൈദീകരും, ബഹു. ഡീക്കന്മാരും ഒപ്പം എല്ലാ ഇടവക ജനങ്ങളും ഒന്നിക്കുന്ന ഈ കുടുംബ സംഗമം യു.കെ. യില്‍ ഒരു ചരിത്ര സംഭവമാകുമെന്നതില്‍ സംശയമില്ല.കുടുംബങ്ങളുടെ ഐക്യതയ്ക്കും അഖണ്ഡതയ്ക്കും വേസ്ഥി യു. കെ. മേഖലയില്‍ പരി. സഭ ക്രമീകരിച്ചിരിക്കുന്ന രണ്ടു ദിവസം നീണ്ടു നില്ക്കുന്ന ഫാമിലി കോണ്‍ഫറന്‍സിന്റെ സുഗമമായ നടത്തിപ്പിനായി യു. കെ. മേഖലയുടെ പാത്രയാര്ക്കല് വികാരി അഭിവന്ദ്യ മാത്യൂസ്സ് മോര് അപ്രേം തിരുമേനി ചെയര്‍മാനും ഓക്സ്ഫോര്‍ഡ് ഇടവക വികാരി റവ. ഫാ. ഗീവര്‍ഗീസ് തണ്ടായത്ത് ജനറല്‍ കണ്‍വിനറും, യു. കെ റിജിയണല്‍ കൗണ്‍സില്‍ സെക്രട്ടറി റവ. ഫാ. രാജു ചെറുവിള്ളി കോര്‍ഡിനേറ്ററുമായി വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.
പബ്ലിസിറ്റി റവ. ഫാ. പീറ്റര്‍ കുരിയാക്കോസിന്റെ നേതൃത്തത്തില്‍ ജോസ് മാത്യു കണ്‍വീനറും, ബിനോയ് വര്‍ഗീസ്, എബി കുര്യാക്കോസ് തുടങ്ങിയവര്‍ അംഗങ്ങളുമായി പ്രവര്‍ത്തിച്ചുവരുന്നു.
റിസപ്ഷന് കമ്മറ്റിയുടെ ചുമതല റവ, ഫാ. തോമസ് പുതിയാമഠത്തിലിന്റെ നേതൃത്വത്തില്‍ ബോബന് മാത്യു കണ്‍വീനറും, സിബി കുര്യാക്കോസ്, ബിജു അബ്രഹാം തുടങ്ങിയവര്‍ അംഗങ്ങളുമായി പ്രവര്‍ത്തിക്കുന്നു.
രജിസ്റ്റ്രേഷന് സംബന്ധിക്കുന്ന അന്വേഷണങ്ങള്‍ക്കും നടത്തിപ്പിനുമായി റവ. ഫാ. സിബി വാലയിലിന്റെ നേതൃത്തത്തില്‍ ജിബി ആന്‍ഡ്രൂസ്, കണ്‍വീനറും ജോസ് സി. വര്‍ക്കി, സന്‍ജു വര്‍ഗീസ്, ഫെന്നി എബ്രഹാം തുടങ്ങിയവര്‍ അംഗങ്ങളുമായി പ്രവര്‍ത്തിച്ചുവരുന്നു.
യു.കെ. യിലെ എല്ലാ ഇടവകകളില്‍ നിന്നുള്ള കലാ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കലാ പരിപാടികള്‍ റവ. ഫാ എല്‍ദോസ് വട്ടപ്പറമ്പിലിന്റെ നേതൃത്വത്തില്‍ മാത്യു പോത്താനിക്കല്‍ , സന്‍ജു വര്‍ഗീസ്, അനില്‍ തോമസ് തുടങ്ങിയവര്‍ അംഗങ്ങളുമായുള്ള കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്നു.
ഫിനാന്‍സ് കമ്മറ്റി റവ. ഫാ. രാജു ചെറുവിള്ളി യുടേയും റവ. ഫാ. ഗീവര്‍ഗീസ് തണ്ടായത്തിന്റെയും നേതൃത്വത്തില്‍ കൗണ്‍സില്‍ ട്രഷറാര്‍ ശ്രി. ജേക്കബ് കോശി കണ്‍വീനറും, ജോജി സൈമണ്‍ , ജിത്തു അബ്രഹാം , ജോസ് മാത്യു തുടങ്ങിയവര്‍ അംഗങ്ങളുമായി പ്രവര്‍ത്തിച്ചുവരുന്നു.
കുട്ടികള്‍ക്കായുള്ള ക്ലാസുകളുടെ ചുമതല റവ. ഫാ. ജിനോ ജോസഫിന്റെ മേല്‍നോട്ടത്തില്‍ ശ്രീമതി ഷൈനി എബിയും,ബിബോയി വര്‍ഗീസും നിര്‍വഹിക്കുന്നു.യാത്രാ, താമസ സൗകര്യങ്ങളുടെ ചുമതല സാനു പോളും ബാബു ജോസഫും ക്രമീകരിക്കുന്നു. ഭക്ഷണ സൗകര്യം ടിസില്‍ ചാണ്ടി യും, ബിബോയ് വര്‍ഗീസും ചേര്‍ന്നു ക്രമീകരിക്കുന്നതായിരിക്കും പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി റവ. ഫാ. ജിനോ ജോസഫ്, ടിറ്റൊ തോമസ് , ബേസില്‍ മത്തായി,ജെറിഷ് ജോസഫ് തുടങ്ങിയവരുടെ മേല്‍നോട്ടത്തിലുള്ള വോളന്റിയര്‍ സംഘവും പ്രവര്‍ത്തിക്കുന്നു.
പരിപാടികളുടെ മൊത്തം മേല്‍നോട്ടം റവ. ഫാ. രാജു ചെറുവിള്ളി, ജേക്കബ് കോശി,ബിനോയ് വര്‍ഗീസ്, തുടങ്ങിയവര്‍ അടങ്ങിയ സംഘത്തിനായിരിക്കും.
യു.കെ യിലെ എല്ലാ സഭാമക്കള്‍ക്കും ഒത്തുചേരുവാന്‍ കിട്ടുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാനായി എല്ലാ അംഗങ്ങളും എത്രയും വേഗം റെജിസ്റ്റര്‍ ചെയ്ത് ഈ സംഗമത്തില്‍ സംബന്ധിച്ച് അനുഗ്രഹീതരാകേണ്ടതാണെന്നു യു.കെ. സഭാ റീജിയണല്‍ കൗണ്‍സില്‍ അറിയിക്കുന്നു.
വിശദ വിവരങ്ങളടങ്ങിയ നോട്ടീസ് യു.കെ.യിലെ എല്ലാ ഇടവകകളിലും വിതരണം ചെയ്തു വരുന്നു.
.