CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 25 Minutes 47 Seconds Ago
Breaking Now

ദുക്റാന തിരുനാൾ ലണ്ടനിൽ ജൂലൈ 3 ന്

യേശുവിന്റെ സുവിശേഷം ഭാരതമക്കള്‍ക്ക് പകര്‍ന്ന് തന്ന വിശുദ്ധ തോമസ്ലീഹായുടെ ഓര്‍മ തിരുനാല്‍ സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയുടെ ആഭിമുഖ്യത്തില്‍ ലണ്ടനിലെ വാള്‍തോസ്‌റ്റോവിലുള്ള അവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ വച്ച് ജൂലൈ മൂന്നിന് വൈകീട്ട് 4.15ന് ആഘോഷപൂര്‍വം കൊണ്ടാടും.

യേശുവിന്റെ സുവിശേഷം ഭാരതമക്കള്‍ക്ക് പകര്‍ന്ന് തന്ന വിശുദ്ധ തോമസ്ലീഹായുടെ ഓര്‍മ തിരുനാല്‍ സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയുടെ ആഭിമുഖ്യത്തില്‍ ലണ്ടനിലെ വാള്‍തോസ്‌റ്റോവിലുള്ള അവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ വച്ച് ജൂലൈ മൂന്നിന് വൈകീട്ട് 4.15ന് ആഘോഷപൂര്‍വം കൊണ്ടാടുമെന്ന് സീറോ മലബാര്‍ സഭാ ലണ്ടന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. ജൂലൈ രണ്ടിന് വൈകീട്ട് ഏഴിന് ദേവാലയ അങ്കണത്തില്‍ തിരുനാളിന് കൊടിയേറും. തുടര്‍ന്ന് ദിവ്യബലി ഉണ്ടായിരിക്കും. 

തിരുനാള്‍ ദിനമായ ജൂലൈ മൂന്നാംതിയതി വൈകീട്ട് 4.30ന് ബല്‍ത്തങ്ങാടി രൂപതയുടെ അധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ലോറന്‍സ് മുക്കുഴി പിതാവ് ആഘോഷപൂര്‍വമായ ദിവബലിക്ക് മുഖ്യകാര്‍മികത്വം വഹിക്കും. സമൂഹ ബലിയില്‍ ലണ്ടനിലെ സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക ചാപ്ലിയന്‍മാരും മറ്റ് വൈദികരും അല്‍മായ സമൂഹവും പങ്കെടുക്കും. ഈസ്റ്റ് ആംഗ്ലിയ രൂപതയുടെ അഭിവന്ദ്യ നിയുക്ത മെത്രാന്‍ മാര്‍ അലന്‍ ഹോപ്‌സ് തിരുനാള്‍ സന്ദേശം നല്‍കി അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്ന് പ്രത്യേക പ്രാര്‍ഥനയും നടക്കും. ഏല്ലാ വിശ്വാസികളെയും ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നതായി ഫാ. തോമസ് പാറയടിയില്‍ അറിയിച്ചു. തിരുനാളിന്റെ വിജയത്തിനായി ബ്രെന്‍വുഡ് രൂപതയുടെ സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഫാ. ഇന്നസെന്റ് പുത്തന്‍തറയിലിന്റെ നേതൃത്വത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ചു.





കൂടുതല്‍വാര്‍ത്തകള്‍.