CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 41 Minutes 45 Seconds Ago
Breaking Now

ജോസഫ് മാര്‍ തോമസ് മെത്രാപ്പൊലീത്തയക്ക് ലണ്ടൻ ഹീത്രോ എയർപോർട്ടിൽ ഊഷ്മള വരവേല്‍പ്പ്, മലങ്കര കത്തോലിക്ക സഭാ നാഷണല്‍ കണ്‍വന്‍ഷന്‍ ശനിയും ഞായറും .

സീറോ മലങ്കര കത്തോലിക്ക സഭയുടെ മൂന്നാമത് യുകെ നാഷണല്‍ കണ്‍വന്‍ഷനില്‍ വിശിഷ്ഠ അതിഥിയായി എത്തിച്ചേര്‍ന്ന മലങ്കര കത്തോലിക്കാ സഭ സുല്‍ത്താന്‍ ബത്തേരി രൂപത ബിഷപ്പ് അഭിവന്ദ്യ ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്തയ്ക്ക് ലണ്ടന്‍ ഹീത്രോ എയര്‍പ്പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം നല്‍കി.

വ്യാഴാഴ്ച്ച ഉച്ചയക്ക് 12.30ന് എത്തിച്ചേര്‍ന്ന അഭിവന്ദ്യ പിതാവിനെ മലങ്കര കത്തോലിക്ക സഭയുടെ ചാപ്ലെയിനും കോര്‍ഡിനേറ്ററുമായ ഫാ. ഡാനിയേല്‍ കുളങ്ങര, റവ ഫാ. ജോസഫ്, യുകെയില്‍ നിന്നുള്ള സിനഡല്‍ കമ്മീഷന്‍ മെമ്പര്‍ റോണി ജേക്കബ്, ലണ്ടന്‍ സെന്റ് ജോസഫ് മിഷന്‍ സെക്രട്ടറി ജോസഫ് പുത്തന്‍പറമ്പില്‍ , ലണ്ടന്‍ സെന്റ് ആന്റണീസ്,  മിഷന്‍ സെക്രട്ടറി എബ്രഹാം പ്ലാംമൂട്ടില്‍ , ലണ്ടന്‍ എം സി വൈ എം ഭാരവാഹികള്‍ , ലൂട്ടണ്‍ സെന്റ് ജോര്‍ജ്ജ് മിഷന്‍ ഭാരവാഹികൾ, മറ്റ് ഭാരവാഹികള്‍ അനേകം വിശ്വാസികള്‍ എന്നിവര്‍ ചേര്‍ന്ന് സീകരിച്ചാനയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.