CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 44 Seconds Ago
Breaking Now

ലിവര്‍പൂളില്‍ തോമാശ്ലീഹായുടെയും സെബസ്റ്റ്യാനോസിന്റെയും അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ജൂലൈ 6ന്

ലിവര്‍പൂള്‍ പ്രവാസി കത്തോലിക്ക സമൂഹം ഈ വര്‍ഷവും മാര്‍ത്തോമ്മാശ്ലീഹായുടെ ദുക്റാന തിരുനാളും വിശുദ്ധ സെബസ്റ്റ്യാനോസിന്റെ അമ്പ് തിരുനാളും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഓര്‍മ്മ തിരുനാളും സംയുക്തമായ ആചരിക്കുന്നു.

ജൂലൈ 6ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. പോളച്ചന്‍ കോച്ചപ്പിള്ളി മുഖ്യ കാര്‍മ്മികത്വം വഹിക്കും. പ്രസുദേന്തി വാഴ്ച്ച, ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാന, ലദീഞ്ഞ്, വിശുദ്ധരുടെ തിരുസ്വരൂപങ്ങല്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കും. തിരുന്നാള്‍ ദിവസം വിശുദ്ധ സെബസ്റ്റ്യാനോസിന്റെ അമ്പ് എടുത്ത് വയ്ക്കുവാനും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് വണക്കത്തിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

തിരുകര്‍മ്മങ്ങളിലേയ്ക്കും തുടര്‍ന്ന് നടക്കുന്ന ആഘോഷ പരിപാടികളിലേയ്ക്കും ഏവരേയും സാദരം ക്ഷണിക്കുന്നതായി ലിവര്‍പൂള്‍ കേരളാ കത്തോലിക്ക കമ്മ്യൂണിറ്റി ഫസാര്‍ക്കലിയ്ക്ക് വേണ്ടി പാ. ഫിലിപ്പ് കുഴപറമ്പില്‍ അറിയിച്ചു. തിരുന്നാളിന്റെ വിജയത്തിനായി ജിജിമോണ്‍ മാത്യുവിന്റെയും, ജെസ്സിമോൾ ജിമ്മിയുടെയും നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങള്‍ പ്രവർത്തനം തുടങ്ങി കഴിഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജിജി മോൻ മാത്യു - 07835140423,

ജെസ്സി മോൾ ജിമ്മി - 07951980102,

ജോയ് മേനാച്ചേരി  - 07960237353,

ടോം തോമസ്‌ - 07957767509

തിരുന്നാൾ നടക്കുന്ന പള്ളിയുടെ അഡ്രസ്:

St.Phiomena rc church, sparrow hall road, Liverpool L 9 6BU




കൂടുതല്‍വാര്‍ത്തകള്‍.