CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 26 Minutes 53 Seconds Ago
Breaking Now

യാക്കോബായ സുറിയാനി സഭയുടെ കുടുംബ സംഗമം സെപ്റ്റംബർ 14,15 തീയതികളിൽ ഓക്സ്ഫോർഡിൽ റജിസ്ട്രേഷൻ ആരംഭിച്ചു

ആകമാന സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ യു .കെ റീജീയന്റെ അഞ്ചാമത് ഫാമിലി കോണ്‍ഫറൻസിനുള്ള റജിസ്ട്രേഷൻ ആരംഭിച്ചു .

ജൂണ്‍ 16 നു ഞായറാഴ്ച ബേസിങ്ങ് സ്റ്റോക്ക്‌ സെന്റ്‌ ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവകയിൽ വച്ച് വിശുദ്ധ കുർബ്ബാനാനന്തരം ഇപ്പോൾ യു. കെ മേഖല സന്ദർശിക്കുന്ന വെരി. റവ. ഫാ. ജേക്കബ്‌ മാത്യു കൊമടത്തുശേരിയിൽ , ഇടവകയുടെ വികാരി ഫാ. ഗീവർഗ്ഗീസ് തണ്ടായത്തിന്റെ സാന്നിദ്ധ്യത്തിൽ ബേസിങ്ങ് സ്റ്റോക്ക്‌ ഇടവകയുടെ യുകെ റീജിയണൽ കൗണ്‍സിൽ പ്രതിനിധി ശ്രീ. ബോബൻ മാത്യുവിൽ നിന്നും ആദ്യ റജിസ്ട്രേഷൻ സ്വീകരിച്ചു കൊണ്ട് ഈ വർഷത്തെ ഫാമിലി കോണ്‍ഫറൻസിനുള്ള റജിസ്ട്രേഷന്റെ ഔപചാരികമായ ഉൽഘാടനം നിർവഹിച്ചു. തദവസരത്തിൽ ഇടവകയുടെ സെക്രട്ടറി എബി ഏലിയാസും, ട്രഷറാർ ഷിബി കുര്യാക്കോസും സന്നിഹിതരായിരുന്നു.   


ഓക്സ്ഫോർഡ് സെന്റ്‌ പീറ്റർ ആന്റ് സെന്റ്‌ പോൾസ് യാക്കോബായ സുറിയാനി ഇടവകയുടെ ആതിഥേയത്തില്‍ സെന്റ്‌ പീറ്റേഴ്സ് നഗറിൽ വച്ച് (The Park Sports Centre, Wheatley Park School, Holton, Oxford . OX 33 1QZ) നടത്തപെടുന്ന കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ ധ്യുതഗതിയിൽ പുരോഗമിക്കുന്നു. 

ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ, പരി. പാത്രായർക്കീസ്സ് ബാവായുടെയും , കിഴക്കിന്റെ  കാതോലിക്ക, അബൂൻ മോർ ബസ്സേലിയോസ് തോമസ്സ് ഒന്നാമന്റെയും ആശിർവാദത്തോടുകൂടി പരി. സഭയുടെ യുകെ മേഖലയുടെ പാത്രയാർക്കൽ വികാരി അഭിവന്ദ്യ മാത്യൂസ്‌ മോർ അപ്രേം തിരുമേനി ചെയർമാനും ഓക്സ്ഫോർഡ് ഇടവക വികാരി റവ. ഫാ. ഗീവർഗ്ഗീസ്‌ തണ്ടായത്ത് ജനറൽ കണ്‍വീനറുമായുള്ള വിവിധ കമ്മിറ്റികൾ ഈ സംഗമത്തിന്റെ  സുഗമമായ നടത്തിപ്പിനായി പ്രവർത്തിച്ചുവരുന്നു. പരിശുദ്ധ സഭയിലെ എല്ലാ ദൈവമക്കളും ഒന്നടങ്കം പങ്കെടുക്കുന്ന ഈ സംഗമം യുകെയിലെ സഭാമക്കളെ സംബന്ധിച്ചിത്തോളം അവിസ്മരണീയമായ ഒന്നായിരിക്കും .


ഈ സംഗമം ഒരു വൻ വിജയമാക്കിത്തീർക്കുവാൻ പരി. സഭയിലെ എല്ലാ ദൈവമക്കളും നേരത്തെ തന്നെ റജിസ്ട്രേഷൻ എടുത്ത്‌ അവധികൾ ക്രമീകരിച്ച് ഇതിൽ വന്നു സംബന്ധിച്ച് അനുഗ്രഹീതരാകേണ്ടതാണെന്നു യുകെ സഭാ റീജ്യയണൽ കൗണ്‍സിൽ അറിയിച്ചു . 




കൂടുതല്‍വാര്‍ത്തകള്‍.