CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 10 Minutes 53 Seconds Ago
Breaking Now

ഭര്‍ത്താവിനെ മദ്യപാനത്തില്‍ നിന്ന് രക്ഷിക്കാന്‍ മദ്യപാനി ആകേണ്ടി വന്ന ഭാര്യയുടെ കഥ പറയുന്ന മലയാള ഷോര്‍ട് ഫിലിം ' വില്ലേജ് ഓഫീസര്‍ തിരക്കിലാണ് ' റിലീസ് ചെയ്യുന്നു

ലണ്ടന്‍ മലയാള സാഹിത്യവേദിയും അമ്പാടി ക്രീയേഷന്‍സും സംയുക്തമായി  നിര്‍മ്മിച്ച മലയാള ഷോര്‍ട് ഫിലിം ' വില്ലേജ് ഓഫീസര്‍ തിരക്കിലാണ് ' ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ യൂട്യൂബ് ചാനലില്‍ 2024 മാര്‍ച്ച് 4 മുതല്‍ കാണാവുന്നതാണ്. ഭര്‍ത്താവിനെ ചതിക്കുഴിയില്‍  നിന്ന് രക്ഷിക്കാന്‍ മദ്യപാനി ആകേണ്ടി വന്ന ഭാര്യയുടെ കഥ പറയുന്ന മലയാള ഷോര്‍ട് ഫിലിം ' വില്ലേജ് ഓഫീസര്‍ തിരക്കിലാണ് ' നിര്‍മ്മിച്ചിരിക്കുന്നത് റജി നന്തികാട്ടും പ്രദീപ് ബാംഗ്ലൂരും ചേര്‍ന്നാണ്. 

നിരവധി ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ഡോ. ആര്‍ എസ് പ്രദീപ് കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഈ ചിത്രത്തിന് ഗാനരചന നാരായണന്‍ ചേമ്പാലയും സംഗീതം അനില്‍ ബാലകൃഷ്ണനും കാമറ റെജിന്‍ സാന്‍ട്രോയും നിര്‍വഹിച്ചിരിക്കുന്നു. ഡോ. വി. ഗിരീഷ് കുമാര്‍ ( ക്രീയേറ്റീവ് സപ്പോര്‍ട്ട് ),ബിന്യാമിന്‍ ( അസ്സോസിയേറ്റ് ഡയറക്ടര്‍ ), അനില്‍ നേമം ( മേക്കപ്പ് ), ചന്ദ്രന്‍ നായര്‍ ( പ്രൊഡക്ഷന്‍ ഡിസൈനര്‍ ) എന്നിവരും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നു.

മോഹന്‍ വായ്ക്കല്‍, മലയന്‍കീഴ് ചന്ദ്രന്‍ നായര്‍, ഡോ. വി. ഗിരീഷ് കുമാര്‍, പ്രദീപ് ബാംഗ്ലൂര്‍, നാരായണന്‍ ചേമ്പാല, രാജേഷ് വി നായര്‍, ദിവ്യ പ്രമോദ്, ബീന ലക്ഷ്മി തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നു.  

ഈ ചിത്രം കാണുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പ്രസ് ചെയ്യുക.

Video link

വില്ലേജ് ഓഫീസര്‍ തിരക്കിലാണ് ഷോര്‍ട് ഫിലിം.

https://www.youtube.com/watch?v=DGciG2cBJtE&feature=youtu.be




കൂടുതല്‍വാര്‍ത്തകള്‍.