CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 21 Minutes 11 Seconds Ago
Breaking Now

ഓള്‍ യൂറോപ്പ് വോളിബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 16നു കാര്‍ഡിഫില്‍

കാര്‍ഡിഫ് : കാര്‍ഡിഫ് ഡ്രാഗണ്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് നടത്തുന്ന ഒന്നാമത് ഓള്‍ യൂറോപ്പ് വോളിബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 16നു ശനിയാഴ്ച കാര്‍ഡിഫില്‍ ഉള്ള സ്‌പോര്‍ട് വെയില്‍സ് സെന്റര്‍, സോഫിയ ഗാര്‍ഡന്‍സില്‍ നടത്തപ്പെടുന്നതാണ്. മത്സങ്ങള്‍ ശനിയാഴ്ച രാവിലെ പത്ത് മണിക്ക് കാര്‍ഡിഫ് സെന്റ് തോമസ് മിഷന്‍ ഡയറക്ടര്‍ റവ. ഫാദര്‍ പ്രജില്‍ പണ്ടാരപറമ്പില്‍ ഉദ്ഘാടനം ചെയ്യും. യൂറോപ്പിലെയും യുകെയിലെയും നിന്നുള്ള 10 ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. സമാപനസമ്മേളനത്തില്‍ ദി ലോര്‍ഡ് മേയര്‍ ഓഫ് കാര്‍ഡിഫ് ഡോ ബാബിലിന്‍ മോളിക് വിജയികള്‍ക്ക് ട്രോഫികളോടൊപ്പം ഒന്നാം സമ്മാനര്‍ഹര്‍ക്ക് 750 പൗണ്ടും രണ്ടാം സമ്മാനം ലഭിക്കുന്ന ടീമിന് 500 പൗണ്ടും, മൂന്നും നാലും സ്ഥാനക്കാര്‍ക്ക്  250, 100പൗണ്ടും യഥാക്രമം  ലഭിക്കും.  ടൂര്‍ണമെന്റിലെ മികച്ച കളിക്കാര്‍ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്. കാര്‍ഡിഫില്‍ ആദ്യമായി സംഘടിപ്പിക്കുന്ന  ഓള്‍ യൂറോപ്പ് വോളിബോള്‍ ടൂര്‍ണമെന്റില്‍ അയര്‍ലണ്ട്, വിയന്ന, കംബ്രിഡ്ജ്,, ലിവര്‍പൂള്‍, ഷെഫീല്‍ഡ്, പ്രെസ്റ്റന്‍,  വാറ്റ്‌ഫോഡ്, പ്ലിമത്, കാര്‍ഡിഫ്, സ്വാന്‍സീ എന്നീ ടീമുകള്‍ അണിനിരക്കുന്നു.  ടൂര്ണമെന്റിലേക്ക്  എല്ലാവര്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. പ്രമുഖ വോളിബോള്‍ താരങ്ങള്‍ അണിനിരക്കുന്ന ഈ മാമങ്കത്തിലേക് ഏവരെയും സ്വാഗതം ചെയുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ജോസ് കാവുങ്ങല്‍ : 07894114824

ജിജോ ജോസ് : 07786603354

 

(ബെന്നി അഗസ്റ്റിന്‍ )

 




കൂടുതല്‍വാര്‍ത്തകള്‍.