CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 18 Minutes 40 Seconds Ago
Breaking Now

സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി ജിഎംഎയിലെ അമ്മമാര്‍ ; കലാപരിപാടികളും മ്യൂസിക്കല്‍ നൈറ്റുമൊക്കെയായി ഗംഭീരമാക്കി മദേഴ്‌സ് ഡേ ആഘോഷം

ആദരങ്ങള്‍ ആഘോഷപൂര്‍വ്വം ഏറ്റുവാങ്ങി ജിഎംഎയിലെ അമ്മമാര്‍. അമ്മ എന്ന വാക്കിന് സ്‌നേഹം എന്ന അര്‍ത്ഥമുള്ളത് പോലെ ആദരം എന്ന വാക്കിനെ അന്വര്‍ത്ഥമാക്കുകയായിരുന്നു ജിഎംഎയുടെ മദേഴ്‌സ്‌ഡേ പ്രോഗ്രാം..

ജിഎംഎയിലെ അമ്മമാരെ വേദിയിലെത്തിച്ച് ആദരിച്ചതാണ് പ്രോഗ്രാമിലെ ഏറ്റവും മനോഹരമായ നിമിഷം. പൂച്ചെണ്ടുകള്‍ അര്‍പ്പിച്ച് കൈയ്യടിയോടെ അമ്മമാരെ തങ്ങളുടെ സ്‌നേഹം അറിയിക്കുകയായിരുന്നു. 

വെല്‍ക്കം ഡാന്‍സിന് ശേഷം പരിപാടി ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. ജിഎംഎയുടെ ഭാരവാഹികളും അമ്മമാരും ചേര്‍ന്ന് വിളക്കു കൊളുത്തി പരിപാടി ഔദ്യോഗികമായി തുടക്കം കുറിച്ചു. 

പ്രസിഡന്റ് ഏലിയാസ് മാത്യു അദ്ധ്യക്ഷ പ്രസംഗം നടത്തി, സെക്രട്ടറി അജിത്ത് അഗസ്റ്റിന്‍ എല്ലാവരേയും സ്വാഗതം ചെയ്തു. മെയിൻ GMA യുടെ സെക്രട്ടറി ബിസ് പോൾ മണവാളൻ ഏവർക്കും ആശംസകൾ നേർന്നു.

ട്രഷറർ മനോജ് ജേക്കബ് ഏവര്‍ക്കും നന്ദി പറഞ്ഞു. ബിനുമോനും ബോബനും പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സായിരുന്നു.

നിരവധി പരിപാടികളാണ് വേദിയില്‍ അരങ്ങേറിയത്.

വ്യത്യസ്തതയാര്‍ന്ന കൈ കൊട്ടിക്കളി പരിപാടിയുടെ മികവു കൂട്ടി.

ഗ്ലോസ്റ്റര്‍ അക്ഷര തിയറ്റര്‍ അവതരിപ്പിച്ച  നാടകം ' അമ്മയ്‌ക്കൊരു ഉമ്മ മനസിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒന്നായിരുന്നു.

ബിന്ദു സോമന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച നാടകം അമ്മയുടെ ജീവിതത്തിലുണ്ടാകുന്ന എല്ലാ കാലഘട്ടത്തേയും ഉള്‍പ്പെടുത്തുന്ന മുഹൂര്‍ത്തങ്ങളാണ് അരങ്ങേറിയത്.

മ്യൂസിക്കല്‍ നൈറ്റും കുട്ടികളുടെ ഡാന്‍സും ഡിജെയും ഒക്കെയായി വേദി കീഴടക്കുകയായിരുന്നു ഏവരും. മനോഹരമായ ഒരു സായാഹ്നം സമ്മാനിച്ചാണ് ജിഎംഎയുടെ മദേഴ്‌സ് ഡേ ആഘോഷം അവസാനിച്ചത്.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡ് വൈസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സായിരുന്നു. ഹിൽടോപ്പ് റസ്റ്റോറൻ്റായിരുന്നു ഡിന്നർ അറേഞ്ച് ചെയ്തിരുന്നത്.

ലോറൻസിൻറെയും ബിനു പീറ്ററിൻറെയും നേതൃത്വത്തിൽ ഉപഹാറിൻ്റെ സ്റ്റെം സെൽ ഡോണർ ബോധവൽക്കരണ കാമ്പയിനും വേദി സാക്ഷ്യം വഹിച്ചു.

ലോറൻസ് പെല്ലിശേരി, ബോബൻ ഇലവുങ്കൽ അജിമോൻ എടക്കര, ആൻ്റണി ജോസഫ്, ദേവലാൽ സഹദേവൻ , ബിന്ദു സോമൻ, എൽസ റോയ്, ബിനുമോൻ കുര്യാക്കോസ്, ആൻ്റണി ജെയിംസ്, ആൻ്റണി മാത്യു, അശോകൻ ഭായ്, രഞ്ജിത്ത് ബാലകൃഷ്ണൻ, സിബു കുരുവിള എന്നിവരുടെ നേതൃത്വത്തിൽ ധാരാളം പേരുടെ കഠിന പ്രയതത്തിൻ്റെ ഫലമായിരുന്നു ഈ മനോഹരമായ സായാഹ്നം .

വാർത്ത: ജെഗി ജോസഫ്




കൂടുതല്‍വാര്‍ത്തകള്‍.