CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 31 Minutes 3 Seconds Ago
Breaking Now

കെജ്‌രിവാളിന് നല്‍കാന്‍ കവിത 50 കോടി ആവശ്യപ്പെട്ടു, 'കവിതയുമായി ഡീല്‍ ഉറപ്പിച്ചിരുന്നു', മൊഴി നല്‍കിയെന്ന് ഇഡി

കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിനെ ഇഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും.

മദ്യനയ അഴിമതി കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും തമ്മില്‍ ഇടപാട് നടന്നു എന്നതിന് തെളിവുണ്ടെന്ന് ഇഡി. കെ കവിതയും മഗുണ്ട റെഡ്ഡിയും ഇടപാടിനായി പണം നല്‍കിയെന്ന് ഇഡി പറയുന്നു. കവിതയുമായി ഡീല്‍ ഉറപ്പിച്ചെന്ന് കെജ്‌രിവാള്‍ പറഞ്ഞതായുള്ള മഗുണ്ട റെഡ്ഡിയുടെ മൊഴി ഇഡി കോടതിയില്‍ ഹാജരാക്കി. കെജ്‌രിവാളിന് നല്‍കാന്‍ കവിത 50 കോടി ആവശ്യപ്പെട്ടുവെന്നും റിമാന്‍ഡ് അപേക്ഷയില്‍ പരാമര്‍ശമുണ്ട്.

കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിനെ ഇഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും. ആറുദിവസത്തെ കസ്റ്റഡിയിലാണ് നിലവില്‍ കെജ്‌രിവാളുള്ളത്. മദ്യനയ അഴിമതിയില്‍ കെജ്!രിവാളിന് എതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാകും ഇഡിയുടെ ശ്രമം. അതിനായി കെജ്‌രിവാളിനെ വിശദമായി ഇന്ന് ചോദ്യം ചെയ്യും. ഇതേ കേസില്‍ അറസ്റ്റിലായ, തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളായ കെ കവിതയും ഇഡി കസ്റ്റഡിയിലാണ്. കെജ്‌രിവാളിനെയും കവിതയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും എന്നാണ് പുറത്ത് വരുന്ന വിവരം. കവിതയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വീണ്ടും കവിതയെ കസ്റ്റഡിയില്‍ വേണം എന്ന് ഇഡി റോസ് അവന്യു കോടതിയില്‍ ആവശ്യപ്പെടും.

 




കൂടുതല്‍വാര്‍ത്തകള്‍.