CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 29 Minutes 18 Seconds Ago
Breaking Now

ഇഡി വരട്ടെ അപ്പോള്‍ കാണാം, തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല കേരളത്തിലെ നേതാക്കള്‍ക്ക്: മുഹമ്മദ് റിയാസ്

സിഎഎ വിഷയത്തില്‍ കോണ്‍ഗ്രസിന് ഓരോ പഞ്ചായത്തിലും ഓരോ നിലപാട് ആണെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. അറസ്റ്റില്‍ കേരള സര്‍ക്കാരിന് ഭയമില്ലെന്നും, വരട്ടെ അപ്പോള്‍ കാണാമെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല കേരളത്തിലെ നേതാക്കള്‍ക്കെന്നും റിയാസ് അഭിപ്രായപ്പെട്ടു.

സിഎഎ വിഷയത്തില്‍ കോണ്‍ഗ്രസിന് ഓരോ പഞ്ചായത്തിലും ഓരോ നിലപാട് ആണെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. ബിജെപിയുടെ മെഗാ ഫോണായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ മാറുന്നത് പരിഹാസ്യമാണ്. ഇപ്പോള്‍ നൈറ്റ് മാര്‍ച്ച് നടത്തുന്നവര്‍ പാര്‍ലമെന്റില്‍ ഒന്നും മിണ്ടാത്തവരാണെന്നും റിയാസ് കുറ്റപ്പെടുത്തി. സിഎ എ നടപ്പാക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും പറഞ്ഞിട്ടുണ്ട്. വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് തമിഴ്‌നാട് കോണ്‍ഗ്രസിനൊപ്പം ആണോ എന്നും മുഹമ്മദ് റിയാസ് ചോദിച്ചു.

ഡല്‍ഹി മദ്യ അഴിമതി കേസില്‍ അരവിന്ദ് കെജ്!രിവാളിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിനെ ഇഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും. ആറുദിവസത്തെ കസ്റ്റഡി കാലാവധിയാണ് നിലവിലുള്ളത്. ഇതേ കേസില്‍ അറസ്റ്റിലായ, തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളായ കെ കവിതയും ഇഡി കസ്റ്റഡിയിലാണ്. കെജ്!രിവാളിനെയും കവിതയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും എന്നാണ് പുറത്ത് വരുന്ന വിവരം.

 

 




കൂടുതല്‍വാര്‍ത്തകള്‍.