CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 2 Minutes 34 Seconds Ago
Breaking Now

സമ്പദ് വ്യവസ്ഥ ഉത്തേജിപ്പിക്കാന്‍ ഇന്ത്യയുമായുള്ള സഹകരണം ഉറപ്പാക്കും; ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാന്‍ മുന്നിട്ടിറങ്ങുമെന്ന് പ്രധാനമന്ത്രി ശഹബാസ് ശരീഫ്

ഇന്ത്യയും പാകിസ്താനും സമാധാനം ഉറപ്പാക്കണമെന്നും ജനങ്ങളുടെ സമൂഹികസാമ്പത്തിക വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞിരുന്നു.

ഇന്ത്യയുമായി വ്യാപാരബന്ധത്തിന് താല്‍പര്യമുണ്ടെന്ന് പാക് പ്രധാനമന്ത്രി ശഹബാസ് ശരീഫ്. രാജ്യത്തെ ബിസിനസ് പ്രമുഖരുമായി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ തകര്‍ന്ന സമ്പദ് വ്യവസ്ഥ ഉത്തേജിപ്പിക്കാന്‍ ഇന്ത്യയുമായി വ്യാപാരബന്ധം സജീവമാകുന്നത് സഹായകമാകും. അതിനായുള്ള ചര്‍ച്ചകള്‍ക്കായി പാക്കിസ്ഥാന്‍ മുന്നിട്ടിറങ്ങുമെന്നും അദേഹം ബിസിനസ് പ്രമുഖര്‍ക്ക് ഉറപ്പ് നല്‍കി.

നേരത്തെ, ഇന്ത്യയും പാകിസ്താനും സമാധാനം ഉറപ്പാക്കണമെന്നും ജനങ്ങളുടെ സമൂഹികസാമ്പത്തിക വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞിരുന്നു. ഇന്ത്യയുമായി സമാധാനപരമായ ബന്ധമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നത്. കശ്മീര്‍ വിഷയത്തിലുള്‍പ്പെടെ, സമാധാനപരമായ ഒത്തുതീര്‍പ്പ് ഒഴിവാക്കാന്‍ സാധിക്കാത്തതാണ്. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്താന്റെ ത്യാഗം എല്ലാവര്‍ക്കും അറിയാവുന്നതാണ്. സമാധാനം ഉറപ്പാക്കണമെന്നും ജനങ്ങളുടെ സമൂഹിക, സാമ്പത്തിക വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം നേരത്തെ ട്വിറ്ററില്‍ കുറിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.