ഡിഗ്രി പൂര്‍ത്തിയാക്കി 41 വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രാജുവേഷന്‍ സ്വീകരിക്കാന്‍ അനുവദിച്ചതോടെ മകനൊപ്പം ഗ്രാജുവേറ്റായി പിതാവ്. ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റിയില്‍ ആര്‍ക്കിടെക്ചര്‍ പഠിച്ച 62-കാരന്‍ ജോണി ക്ലോത്തിയര്‍ 1983-ലാണ് പഠനം പൂര്‍ത്തിയാക്കിയത്.
മുറിയിലെ സഹതാമസക്കാരന്റെ വളര്‍ത്തു തത്ത താമസസ്ഥലം മോശമാക്കിയതിന്റെ പേരില്‍ ഫൈനല്‍ ടേമില്‍ 64.80 പൗണ്ട് ബില്‍ അടയ്‌ക്കേണ്ടിയിരുന്നു. അക്കാലത്തുണ്ടായിരുന്ന നിയമം അനുസരിച്ച് പണം അടയ്ക്കാനുണ്ടെങ്കില്‍ ഡിഗ്രി ലഭിക്കുമെങ്കിലും ഗ്രാജുവേഷന്‍ ചടങ്ങ് അനുവദിച്ചിരുന്നില്ല.
ഈ തുക നല്‍കാന്‍ ക്ലോത്തിയര്‍ സമ്മതിച്ചതുമില്ല. എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ച നിയന്ത്രണം പിന്‍വലിക്കാന്‍ യൂണിവേഴ്‌സിറ്റി തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് ഇളയ മകന്‍ കാര്‍ട്ടറിനൊപ്പം ഗ്രാജുവേഷന്‍ നേടാന്‍ ക്ലോത്തിയറിനും അവസരം ലഭിച്ചത്.
ബ്രിസ്‌റ്റോളില്‍ പഠിക്കാനെത്തിയപ്പോള്‍ കണ്ടുമുട്ടിയ അമ്മയ്ക്കും, പിതാവിനും മൂന്ന് മക്കളാണ്. ഇതില്‍ ഇളയ ആള്‍ക്കാണ് പിതാവിനൊപ്പം ഗ്രാജുവേഷന്‍ സ്വീകരിക്കാന്‍ ഭാഗ്യമുണ്ടായത്.