കുടുംബങ്ങളും, സുഹൃത്തുക്കളും തമ്മിലുള്ള കബഡി ടൂര്‍ണമെന്റ് പട്ടാപ്പകല്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കൂട്ടയിടിയിലേക്ക് വഴിമാറി. തോക്കുകളും, വടിവാളുകളും പുറത്തെടുത്ത് ഗുണ്ടാസംഘങ്ങള്‍ തമ്മിലടിച്ചതോടെ നിരപരാധികളായ കാഴ്ചക്കാര്‍ക്ക് ജീവനും കൊണ്ട് ഓടേണ്ട ഗതികേടും നേരിട്ടു.
കഴിഞ്ഞ സമ്മറിലാണ് ഡെര്‍ബിയിലെ ആല്‍വാസ്റ്റണിലുള്ള കായിക മത്സരമാണ് അക്രമത്തില്‍ കലാശിച്ചത് നിരവധി പേര്‍ അക്രമിക്കപ്പെടുകയും, പരുക്കേല്‍ക്കാനും സംഘര്‍ഷം ഇടയാക്കി. ടൂര്‍ണമെന്റ് സ്ഥലത്തേക്ക് മാസ്‌കും, മുഖാവരണവും ധരിച്ചെത്തിയ തെമ്മാടി സംഘങ്ങള്‍ തോക്കും, വാളും, കത്തിയും, ബാറ്റുകളുമായാണ് രംഗത്തിറങ്ങിയത്.
എതിരാളികളായ ഗുണ്ടാസംഘങ്ങള്‍ പരസ്പരം പോരാടാനുള്ള വേദിയായി വേദി ഉപയോഗിക്കുകയായിരുന്നു. വെടിവെപ്പ് നടക്കുന്നതായും, ആയുധങ്ങള്‍ ഉപയോഗിച്ച് ആളുകള്‍ പരസ്പരം പോരാടുന്നതായും റിപ്പോര്‍ട്ട് ലഭിച്ചാണ് പോലീസ് സ്ഥലത്ത് എത്തുന്നത്. വന്‍തോതിലുള്ള അക്രമം അരങ്ങേറിയ സംഭവത്തില്‍ ഏഴ് പുരുഷന്‍മാരാണ് ജയില്‍ശിക്ഷ കാത്തിരിക്കുന്നത്. ഇവര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചതോടെയാണ് ഇത്.
25-കാരന്‍ പര്‍മീന്ദര്‍ സിംഗ്, 24-കാരന്‍ മല്‍കീത് സിംഗ്, 36-കാരന്‍ കരംദീത് സിംഗ്‌സ 33-കാരന്‍ ബല്‍ജീത് സിംഗ്, 34-കാരന്‍ ഹര്‍ദേവ് ഉപ്പല്‍, 31-കാരന്‍ ജഗ്ജീത് സിംഗ്, 30-കാരന്‍ ദൂദ്‌നാഥ് തൃപാഠി എന്നിവരാണ് ശിക്ഷ നേരിടുന്നത്. മറ്റുള്ളവരുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കാത്ത പ്രതികള്‍ ശിക്ഷിക്കപ്പെടുന്നതില്‍ പോലീസ് സേനകള്‍ ഏറെ സംതൃപ്തരാണ്.