CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 3 Minutes 56 Seconds Ago
Breaking Now

സ്‌കൂളുകള്‍ ഉപേക്ഷിച്ച് അധ്യാപകര്‍; പ്രൊഫഷന്‍ ഉപേക്ഷിക്കുന്ന അധ്യാപകരുടെ എണ്ണം അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ഒറ്റ വര്‍ഷത്തില്‍ സ്റ്റേറ്റ് സ്‌കൂളുകള്‍ വിട്ടിറങ്ങിയ അധ്യാപകരുടെ എണ്ണം 40,000

6500 അധ്യാപകരെ കൂടുതലായി നിയോഗിക്കുമെന്നാണ് ഗവണ്‍മെന്റ് വാഗ്ദാനം ചെയ്യുന്നത്

ബ്രിട്ടനിലെ സ്‌കൂളുകളില്‍ നിന്നും അധ്യാപക പ്രൊഫഷന്‍ നിര്‍ത്തിപ്പോകുന്ന അധ്യാപകരുടെ എണ്ണം റെക്കോര്‍ഡ് കുതിപ്പില്‍. 30-കളില്‍ പ്രായമുള്ള സ്ത്രീകളാണ് അധ്യാപക പ്രൊഫഷന്‍ ഉപേക്ഷിച്ച് പോകുന്ന ഏറ്റവും വലിയ പ്രായവിഭാഗമെന്ന് റിപ്പോര്‍ട്ട് കണ്ടെത്തി. 

2022-2023 കാലഘട്ടത്തില്‍ ഇംഗ്ലണ്ടില്‍ 30 മുതല്‍ 39 വയസ്സ് വരെ പ്രായമുള്ള 9000-ലേറെ സ്ത്രീകളാണ് ജോലി വിട്ടത്. അതേസമയം ഈ പ്രായത്തിലുള്ള 3400 പുരുഷന്‍മാരും ജോലി ഉപേക്ഷിച്ചു. 

6500 അധ്യാപകരെ കൂടുതലായി നിയോഗിക്കുമെന്നാണ് ഗവണ്‍മെന്റ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ മേല്‍പ്പറഞ്ഞ വര്‍ഷത്തില്‍ ഏകദേശം 40,000 സ്‌കൂള്‍ അധ്യാപകര്‍ ആ പ്രൊഫഷന്‍ ഉപേക്ഷിച്ചതായാണ് സര്‍വ്വെ കണ്ടെത്തിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലയാണിത്. Teachers working second jobs to 'keep eating' during cost of living crisis  | The Independent

ദി ന്യൂ ബ്രിട്ടന്‍ പ്രൊജക്ട്  നടത്തിയ ദി മിസ്സിംഗ് മദേഴ്‌സ് പഠനമാണ് കൂടുതല്‍ കുടുംബസൗഹൃദപരമായ നയങ്ങള്‍ സ്വീകരിക്കാന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം പ്രൊഫഷന്‍ ഉപേക്ഷിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുതലായി തോന്നാമെങ്കിലും പുരുഷന്‍മാരിലും ഉയര്‍ന്ന തോതിലാണ് വിട്ടുപോകുന്നത്. 

സ്‌റ്റേറ്റ് സ്‌കൂളുകളില്‍ കഴിഞ്ഞ അക്കാഡമിക് വര്‍ഷം 400,000 വനിതാ അധ്യാപകരാണ് ഉണ്ടായിരുന്നതെങ്കില്‍ 125,000 പുരുഷ അധ്യാപകര്‍ മാത്രമാണുള്ളത്. 




കൂടുതല്‍വാര്‍ത്തകള്‍.