CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 45 Minutes 58 Seconds Ago
Breaking Now

യുക്മ കേരള പൂരത്തില്‍ ജലരാജാക്കന്മാരായി എന്‍എംസിഎ ബോട്ട് ക്ലബ് നോട്ടിങ്ഹാം ; ഏവരും ആവേശത്തോടെ തുഴയെറിഞ്ഞപ്പോള്‍ യുക്മ വള്ളംകളി യുകെ മലയാളികള്‍ക്ക് മറക്കാനാകാത്ത അനുഭവമായി ; വനിതാ വിഭാഗത്തില്‍ റോയര്‍ ഗേള്‍സ് ബര്‍മ്മിങ്ഹാമും ഒന്നാമതെത്തി

ആലപ്പുഴു പുന്നമടക്കായലിലെ ജലോത്സവത്തെ അനുസ്മരിക്കുന്നതായിരുന്നു യുക്മ കേരള പൂരം വള്ളംകളി. ജനപ്രാതിനിധ്യം കൊണ്ട് ശ്രേദ്ധേയമായ കേരളപൂരം സത്യത്തില്‍ ഒരു കൊച്ചു കേരളത്തെ തന്നെ സൃഷ്ടിച്ചു.

വാശിയേറിയ മത്സരത്തിനൊടുവില്‍ എന്‍എംസിഎ ബോട്ട് ക്ലബ് നോട്ടിങ്ഹാം ഒന്നാം സ്ഥാനത്തെത്തി.എസ്എംഎ ബോട്ട് ക്ലബ് സാല്‍ഫോര്‍ഡ് രണ്ടാം സ്ഥാനത്തും കൊമ്പന്‍ ബോട്ട് ക്ലബ് ബോള്‍ട്ടന്‍ മൂന്നാം സ്ഥാനത്തുമെത്തി.

വനിതാ വള്ളംകളി മത്സരത്തില്‍ റോയല്‍ ഗേള്‍സ് ബര്‍മ്മിങ്ഹാം ഒന്നാം സ്ഥാനത്തും വാറിങ്ടണ്‍ ബോട്ട് ക്ലബ് രണ്ടാം സ്ഥാനത്തുമെത്തി.

ആദ്യ റൗണ്ട് തുഴയെറിഞ്ഞ ശേഷം യുക്മയുടെ കേരള പൂരത്തിന്റെ ഔദ്യോഗിക ഉത്ഘാടനം വേദിയില്‍ നടന്നു. ചെണ്ട മേളത്തിന്റെയും വാദ്യ ആഘോഷത്തിന്റെയും അകമ്പടിയോടെ വേദിയിലേക്ക് ഭാരവാഹികളേയും വിശിഷ്ടാതിഥികളേയും ആനയിച്ചത്. ഉത്ഘാടന സമ്മേളനത്തില്‍ യുക്മ പ്രസിഡന്റ് ബിജു പെരിങ്ങത്തറ അദ്ധ്യക്ഷത വഹിച്ചു. എബി സെബ്യാസ്റ്റ്യന്‍ കേരള പൂരത്തിലെത്തിയ ഓരോരുത്തരേയും സ്വാഗതം ചെയ്തു.

 M80 മൂസ എന്ന ടെലിവിഷന്‍ സീരിയലിലെ പാത്തുവിലൂടെ മലയാളികളുടെ പ്രിയങ്കരിയായി സിനിമാ രംഗത്തു കടന്നുവന്ന താരമാണ് സുരഭി ലക്ഷ്മി. ദേശീയ പുരസ്‌കാരം നേടി അഭിമാനമായി മാറിയ സുരഭി ലക്ഷ്മി ബോളിവുഡിലെ ദീപിക പദുക്കോണിനെ പോലെ മലയാളികള്‍ക്ക് പ്രിയങ്കരിയായി.

ഉദ്ഘാടന ചടങ്ങില്‍ നടി സുരഭി ലക്ഷ്മി നിലവിളക്ക് കൊളുത്തി ഉത്ഘാടനം നിര്‍വ്വഹിച്ചു.ശേഷം താരത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. ലേബര്‍ കൗണ്‍സില്‍ ജൂണ സത്യനെയും ചടങ്ങില്‍ ആദരിച്ചു. 

അഞ്ചു കോടിയിലേറെ രൂപയുടെ ബ്രിട്ടീഷ് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നേടിയ ഡോ. ജൂണ സത്യന്‍ ന്യൂ കാസില്‍ ബ്ലേക് ലോ ഡിവിഷനില്‍ നിന്നുള്ള പ്രാദേശിക കൗണ്‍സിലറാണ്.

പിന്നീട് യുക്മ പ്രസിഡന്റ് ബിജു പെരിങ്ങത്തറ അദ്ധ്യക്ഷ പ്രസംഗം നടത്തി. മൂന്നു വര്‍ഷമായി കേരള പൂരത്തിന് നേതൃത്വം നല്‍കാനായതില്‍ ബിജു പെരിങ്ങത്തറ സന്തോഷം പങ്കുവച്ചു. ഇവിടെ കൂടിയവരാണ് യുക്മയെന്നും ഈ സഹകരണവും പിന്തുണയും തന്നെ കൂടുതല്‍ വിനയാന്വിതനാക്കുന്നുവെന്നും ബിജു പെരിങ്ങത്തറ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

കേരള പൂരത്തിന് ആശംസ അര്‍പ്പിച്ച് തന്റെ സ്വതസിദ്ധമായ തമാശയിലൂടെ ജനത്തെ കൈയ്യിലെടുക്കുകയായിരുന്നു സുരഭിലക്ഷ്മി. നര്‍മ്മത്തില്‍ ചാലിച്ച് കുറച്ചു സമയം കൊണ്ട് എല്ലാവരുടേയും പ്രിയങ്കരിയായി സുരഭി. തന്നെ കേരളപൂരത്തിലേക്ക് ക്ഷണിച്ച യുക്മ അംഗങ്ങള്‍ക്ക് സുരഭി നന്ദി പറഞ്ഞു.

മെഗാ തിരുവാതിര, ചെണ്ട മേളം എന്നിങ്ങനെ വേദിയെ കീഴടക്കുന്ന നിരവധി പരിപാടികളാണ് അരങ്ങേറിയത്.

വേദിയില്‍ മാത്രമല്ല ജലോത്സവത്തിന് എത്തിയവര്‍ക്ക് ഉത്സവ പ്രതീതിയായിരുന്നു എങ്ങും. ടിഫിന്‍ ബോക്‌സ് സ്‌റ്റോളും മട്ടാഞ്ചേരി കിച്ചണ്‍സ് ഒരുക്കിയ സ്വാദിഷ്ട വിഭവങ്ങളും, തെരേസാസ് ലണ്ടന്റെ ബ്യൂട്ടിക്കും തുടങ്ങി സ്റ്റാളുകളും ജനശ്രദ്ധ പിടിച്ചുപറ്റി.

വാശിയേറിയ മത്സരങ്ങള്‍ക്ക് ശേഷം നടന്ന പൊതു സമ്മേളനത്തില്‍ കെംബ്രിഡ്ജ് മേയര്‍ ബൈജു തിട്ടാല വിശിഷ്ടാതിഥിയായി. ഒന്നാം സമ്മാനം നേടിയ എന്‍എംസിഎ ബോട്ട് ക്ലബ് നോട്ടിങ്ഹാമിന് ബൈജു തിട്ടാല സമ്മാനം കൈമാറി.




കൂടുതല്‍വാര്‍ത്തകള്‍.