CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 15 Seconds Ago
Breaking Now

ദീപാവലി ആഘോഷങ്ങള്‍ക്കിടെ മകന്റെ മുന്നില്‍ വെച്ച് അച്ഛന്‍ വെടിയേറ്റ് മരിച്ചു: ക്വട്ടേഷന്‍ കൊടുത്തത് കൗമാരക്കാരന്‍

സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ആകാശ് ശര്‍മ്മയുടെ ബന്ധുവായ 17കാരനാണ് കൊലപാതകം നടത്താന്‍ ക്വട്ടേഷന്‍ സംഘത്തിന് പണം നല്‍കിയത്.

ദീപാവലി ആഘോഷങ്ങള്‍ക്കിടെ മകന്റെ മുന്നില്‍ വെച്ച് അച്ഛന്‍ വെടിയേറ്റ് മരിച്ചു. ന്യൂഡല്‍ഹിയിലെ ഷാദരാസ് ബസാറിലാണ് സംഭവം. 44കാരനായ ആകാശ് ശര്‍മ്മയും ഇയാളുടെ അനന്തരവനായ റിഷഭ് ശര്‍മ്മ (16) എന്നിവരാണ് കൊല്ലപ്പെട്ടത്.

സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ആകാശ് ശര്‍മ്മയുടെ ബന്ധുവായ 17കാരനാണ് കൊലപാതകം നടത്താന്‍ ക്വട്ടേഷന്‍ സംഘത്തിന് പണം നല്‍കിയത്. സംഭവത്തില്‍ 17കാരന്‍ പൊലീസ് പിടിയിലായി. കൊലപാതകത്തിന്റെ വീഡിയോ ഉള്‍പ്പെടെ പുറത്ത് വന്നിട്ടുണ്ട്.

ഡല്‍ഹിയിലെ വീടിന് മുന്നിലുള്ള ഇടുങ്ങിയ റോഡില്‍ ദീപാവലി ദിവസം പടക്കം പൊട്ടിക്കുകയായിരുന്നു ആകാശും മകന്‍ ക്രിഷും ബന്ധുവായ റിഷഭും. 17കാരനായ ബന്ധു ടൂവീലറില്‍ അവിടേക്ക് എത്തുകയും ആകാശിന്റെ കാല്‍ തൊട്ട് വണങ്ങുന്നതും ചെയ്യുന്ന സമയത്ത് കൊലയാളി വേദി ഉതിര്‍ക്കുകയായിരുന്നു. അഞ്ച് തവണയാണ് അക്രമി വെടിവെച്ചത്.

ആക്രമണത്തില്‍ ആകാശിന്റെ മകനും പരിക്കേറ്റു. അക്രമിയെ പിടികൂടാനായി പിന്നാലെ ഓടിയ റിഷഭിന് നേരെ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.