CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 35 Seconds Ago
Breaking Now

ആവേശത്തേരിലേറി സാലിസ്ബറി മലയാളി അസോസിയേഷൻ

ജൂലൈ ആറിനു അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാർബിക്യു അംഗങ്ങൾക്ക് ആവേശകരമായ ഒന്നായി മാറി. നാട്ടിൽ മരണമടഞ്ഞ ശ്രീമതി. രാഹിയുടെ പിതാവിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ആരംഭിച്ച ബാർബിക്യുവിനു, പങ്കെടുത്ത ഏവർക്കും ശ്രീ. ആഞ്ജലോ സ്വാഗതം ആശംസിച്ചു. ശ്രീമതി സിൽവി ജോസിന്റെയും ഷൈബി സെബാസ്റ്റ്യൻന്റെയും നേതൃത്വത്തിൽ അരങ്ങേറിയ വിനോദ മത്സരങ്ങൾ ഏവരുടെയും പ്രശംസ അർഹിക്കുന്നതായിരുന്നു.കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും സ്വാദിഷ്ടമായ വിഭവങ്ങൾ ശ്രീ.ജോസ് കെ ആന്റണിയുടെയും സജീഷിന്റെയും മേൽനോട്ടത്തിൽ തയ്യാറായിക്കൊണ്ടിരിക്കുമ്പോൾ നാട്ടിൽ നിന്നെത്തിയ മാതാപിതാക്കൾ പോലും കുഞ്ഞുങ്ങളോടോത്ത് മതിമറന്നു ആഹ്ലാദിക്കുകയായിരുന്നു.രാത്രി ഒൻപതു മണിക്ക് ശ്രീമതി.മേഴ്സി സജീഷിന്റെ നന്ദി പ്രകാശനത്തോടെ പരിപാടികൾ അവസാനിക്കുമ്പോൾ നല്ലൊരു ദിനം ആഘോഷിച്ചതിന്റെ സംതൃപ്തി എല്ലാ മുഖങ്ങളിലും പ്രകടമായിരുന്നു.


വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ ഉയർച്ചയുടെ പടവുകൾ താണ്ടുന്ന സാലിസ്ബറി മലയാളി അസോസിയേഷന്റെ യശസ്സ് ഉയർത്തുന്നതായിരുന്നു യുക്മ സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളിൽ അസോസിയേഷൻ നേടിയ വിജയം. സ്ത്രീ സ്വാതന്ത്ര്യം ഭാരതത്തിലും പ്രവാസ ജീവിതത്തിലും എന്ന വിഷയത്തെ അപഗ്രന്ധിച്ച് ശ്രീമതി.


സീന ഷിബു എഴുതിയ ഉപന്യാസം ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ജൂനിയർ വിഭാഗത്തിൽ കവിതാ രചനയിൽ ഒന്നാം സ്ഥാനവും കഥാ രചനയിൽ രണ്ടാം സ്ഥാനവും ജെറിൻ ജേക്കബ് നേടി. ശ്രീമതി സീന ഷിബുവിനും , ജെറിൻ ജേക്കബിനും പ്രസിഡന്റ് സ്റ്റാലിൻ സണ്ണി അഭിനന്ദനങൾ അറിയിച്ചു. 

കൂടുതൽ ഫോട്ടോകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

 




കൂടുതല്‍വാര്‍ത്തകള്‍.