CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 21 Seconds Ago
Breaking Now

യുക്മ സാംസ്കാരിക വേദിയുടെ ചുമതലയില്‍ നിന്നും ഉമ്മന്‍ ഐസക്കിനെ മാറ്റി; പകരം ചുമതല എബ്രഹാം ജോര്‍ജ്ജിന്.

ഗുരുതരമായ അച്ചടക്ക ലംഘനങ്ങളിലൂടെ യുക്മ നേതൃത്വത്തെ തുടര്‍ച്ചയായി വെല്ലുവിളിക്കുകയും തരം താണ പ്രസ്താവനകള്‍ സോഷ്യല്‍ മീഡിയകളിലൂടെ നടത്തി സംഘടനയെയുംതന്നെ തന്നെയും പൊതുജന മധ്യത്തില്‍ അപഹാസ്യനാക്കുകയും ചെയ്ത ഉമ്മന്‍ ഐസക്കിനെതിരെ ഒടുവില്‍യുക്മ നാഷണല്‍ കമ്മിറ്റി നടപടി സ്വീകരിച്ചു.

യുക്മ സാംസ്‌കാരിക വിഭാഗമായ സാംസ്‌കാരികവേദിയുടെ എല്ലാ ചുമതലകളില്‍ നിന്നും ഉമ്മനെ നീക്കുവാനാണ് യുക്മ നേതൃത്വം തീരുമാനമെടുത്തത്.ഉമ്മന് പകരം സാംസ്‌കാരിക വേദിയുടെ ചുമതല നല്‍കിയിരിക്കുന്നത് യോര്‍ക്ക്ഷയര്‍ ആന്റ്ഹംമ്പര്‍ റീജിയനില്‍ നിന്ന് തന്നെ ഉള്ള നാഷണല്‍ എക്‌സിക്യുട്ടീവ് മെമ്പറും, യുക്മയുടെസ്ഥാപക നേതാക്കളില്‍ തന്നെ ഒരാളുമായ ശ്രീ എബ്രഹാം ജോര്‍ജ്ജിനാണ്. മികച്ച സംഘാടകനും നിസ്വാര്‍ഥ ജനസേവകനുമായി പേരെടുത്തിട്ടുള്ള ശ്രീ. എബ്രഹാം ജോര്‍ജ്ജിന്റെ നേതൃത്വംയുക്മ സാംസ്‌കാരിക വേദിക്ക് പുത്തനുണര്‍വ്വായി തീരുമെന്നത് തീര്‍ച്ച.

ഈ വര്‍ഷത്തെ യുക്മ ഭരണസമിതി ചുമതലയേറ്റതിനുശേഷം നടന്ന ആദ്യ എക്‌സിക്യുട്ടീവ് മീറ്റിംഗിന്റെ തീരുമാനങ്ങള്‍ പുറത്ത് വന്നപ്പോള്‍ അതിന്റെ പ്രധാന സവിശേഷതകളായിരുന്നു യുക്മയുടെ ഭാഗമായി തന്നെ ഒരു ചാരിറ്റി കമ്മറ്റി രൂപീകരിക്കുക, മലയാളി ബിസിനസ്‌കാര്‍ക്കായി ഒരു ബിസിനസ് ഫോറം രൂപീകരിക്കുക, കലാസംസ്‌കാരികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി സാംസ്‌കാരിക വേദി രൂപീകരിക്കുക എന്നീ തീരുമാനങ്ങള്‍ . ചാരിറ്റി കോര്‍ഡിനേറ്ററായി ഷാജി തോമസിനെയും, ബിസിനസ് ഫോറം കോര്‍ഡിനേറ്റര്‍മാരായി ടിറ്റോ തോമസ്, ബീന സെന്‍സ് എന്നിവരെയും സാംസ്‌കാരിക വേദി കോര്‍ഡിനേറ്ററായിഉമ്മന്‍ ഐസക്കിനെയുമായിരുന്നു. തെരഞ്ഞെടുത്തത്. ഇതില്‍ ആദ്യ രണ്ടു കമ്മിറ്റികളും നിലവില്‍വന്നെങ്കിലും സാംസ്‌കാരിക വേദി രൂപീകരണം മാത്രം അനന്തമായി നീണ്ടു പോവുകയായിരുന്നു. കണ്‍വീനറായി നിയോഗിച്ച ഉമ്മന്‍ ഐസക്കിന് താനല്ലാതെ മറ്റാരെങ്കിലും സാംസ്‌കാരികവേദിയുടെ തലപ്പത്ത് വരുന്നതിലുള്ള താല്പര്യക്കുറവ് ആയിരുന്നു വേദിയുടെ രൂപീകരണം നടക്കാതെപോയതിന്റെ പ്രധാന കാരണം. അനര്‍ഹമായ പല സ്ഥാനങ്ങളും കൈക്കലാക്കിയതിന് ശേഷം യാതൊന്നും ചെയ്യാതിരിക്കുന്ന ഉമ്മന്‍ ഐസക്കിന്റെ പ്രവര്‍ത്തി യുക്മ നേതൃത്വത്തിന് ചെറിയ തലവേദന ഒന്നുമല്ല സൃഷ്ടിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ നാഷണല്‍ കലാമേള ഒരുദാഹരണം മാത്രമായിരുന്നു. സാംസ്‌കാരിക വേദി കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ കലാമേളയുടെ ജനറല്‍ കണ്‍വീനര്‍ സ്ഥാനംചോദിച്ചു വാങ്ങിയ ഉമ്മന്‍ പിന്നീട് പ്രത്യക്ഷപ്പെട്ടത് കലാമേള നടക്കുന്ന സ്‌റ്റേജില്‍ആയിരുന്നു.

ഇതിനു ശേഷം വീണ്ടും അപ്രത്യക്ഷനായ ഉമ്മന്‍ ഇപ്പോള്‍ വീണ്ടും രംഗത്ത് വന്നിരിക്കുന്നത് കുറെ അസത്യ പ്രചാരണങ്ങളുമായാണ്. അതിനു കാരണമായതിലൊന്ന് ജൂലൈ 27ന് യുക്മ നടത്തുന്ന 'യുക്മഫെസ്റ്റ്2013'ന്റെ കണ്‍വീനര്‍ സ്ഥാനം കിട്ടിയില്ല എന്നതാണ്. മറ്റൊന്ന് സ്വന്തംഅസോസിയേഷനില്‍ നിന്നും അടുത്ത വര്‍ഷത്തേക്കുള്ള യുക്മ പ്രതിനിധികളെ അവര്‍ തെരഞ്ഞെടുത്തപ്പോൾ അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതും. ഇതേ തുടര്‍ന്ന് യുക്മയ്ക്കും അതിലെ ഒട്ടുമിക്ക ഭാരവാഹികള്‍ക്കുമെതിരെ അസത്യ പ്രചാരണവുമായി ഇറങ്ങിയതാണ് ഉമ്മനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ യുക്മ നേതൃത്വത്തെ പ്രേരിപ്പിച്ചത്. സംയമനത്തിന്റെ പാത സ്വീകരിച്ച യുക്മ നാഷണല്‍ കമ്മിറ്റി തെറ്റ് തിരുത്താനുള്ള പല അവസരങ്ങള്‍ നല്‍കിയെങ്കിലും അവയൊന്നും ഉപയോഗിക്കാതെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കിട്ടാവുന്ന വേദികളിലെല്ലാം യുക്മയെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു ഉമ്മന്‍ ഐസക്ക്. ഉമ്മന്‍ ഐസക്കിനെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തിൽ യുക്മ നാഷണല്‍ കമ്മിറ്റി ഒറ്റക്കെട്ടായിരുന്നു എന്നത് തന്നെ ഉമ്മന്റെ നിലപാടുകൾ യുക്മയെ സ്‌നേഹിക്കുന്ന എല്ലാവരെയും വേദനിപ്പിച്ചു എന്നതിന്റെ തെളിവാണ്.

ഉമ്മന്‍ ഐസക്കിനെ പുറത്താക്കി കൊണ്ട് യുക്മ പ്രസിഡന്റ് വിജി കെ.പി. അയച്ച മെയിലിന്റെ പൂര്‍ണ്ണ രൂപം ചുവടെ കൊടുത്തിരിക്കുന്നു.

ശ്രീ. ഉമ്മന്‍ ഐസക്ക്,

യുക്മയുടെയും അതിന്റെ സാംസ്‌കാരികവിഭാഗത്തിന്റെയും ഔദ്യോഗിക പദവികളില്‍ ഇരുന്നു കൊണ്ട് ഇരു സംഘടനകള്‍ക്കും അപകീര്‍ത്തിഉണ്ടാക്കുകയും യുക്മ ഭാരവാഹികള്‍ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ സോഷ്യല്‍മീഡിയകളിലൂടെ ഉന്നയിച്ച് സംഘടനയെയും നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കുന്ന സംഘടനാഭാരവാഹികളെയും ബഹുജനമധ്യത്തില്‍ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന്റെ കാരണം വിശദീകരിക്കണമെന്നവശ്യപ്പെട്ട് താങ്കള്‍ക്ക് നല്‍കിയ നോട്ടീസിന് താങ്കള്‍ നല്‍കിയ മറുപടിയില്‍ കാര്യങ്ങള്‍ക്ക് തൃപ്തികരമായ രീതിയിലുള്ള വിശദീകരണം നല്‍കിയില്ല എന്ന് മാത്രമല്ല ഇനിയും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍തുടരും എന്ന് ധ്വനിപ്പിച്ചു കൊണ്ട് ധിക്കാരപൂര്‍വ്വമായ സമീപനം സ്വീകരിക്കുകയുമാണല്ലോ ഉണ്ടായത്.

വളരെ മികച്ച രീതിയില്‍ സുതാര്യമായും, നിസ്വാര്‍ത്ഥമായും പ്രവര്‍ത്തിച്ച് വരുന്ന സംഘടനയ്ക്കും ഭാരവാഹികള്‍ക്കുംതാങ്കളുടെ ആരോപണം മൂലം പൊതുജന മധ്യത്തില്‍ അനാവശ്യമായി ദുഷ്‌പേര് കേള്‍ക്കേണ്ടഅവസ്ഥ വന്നിരിക്കുകയാണ്. താങ്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലാതിരുന്നിട്ടു കൂടി യുക്മ നാഷണല്‍ കമ്മിറ്റി അവ പരിശോധിക്കുകയും അവയൊക്കെ അവാസ്തവമാണെന്നു ബോധ്യം വന്നിട്ടുള്ളതുമാണ്. ഇക്കാര്യങ്ങള്‍ നിങ്ങളെ അറിയിച്ചിട്ടും തുടര്‍ന്നും നിങ്ങള്‍അസത്യപ്രചരണം തുടരുകയാണ്. ഇക്കഴിഞ്ഞ നാഷണല്‍ കമ്മിറ്റി ഇലക്ഷനില്‍പരാജയപ്പെട്ടതിലുണ്ടായ അപകര്‍ഷതാബോധവും താങ്കളെ ഏല്പിക്കുന്ന കാര്യങ്ങള്‍ ഒന്നുംനിറവേറ്റാന്‍ സാധിക്കാത്തത്തിന്റെ കഴിവ് കേടുമല്ലാതെ മറ്റൊന്നും താങ്കള്‍ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നിലില്ല എന്നതും നാഷണല്‍ കമ്മിറ്റിക്ക്മനസ്സിലാക്കുവാന്‍ സാധിച്ചിരിക്കുകയാണ്.

യുക്മ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, ജോയിന്റ് ട്രഷറര്‍ എന്ന് തുടങ്ങി എല്ലാവര്‍ക്കുമെതിരെ പല തരംഅസത്യാരോപണങ്ങളുമായി താങ്കള്‍ പൊടുന്നനെ രംഗത്ത് വരാനുള്ള കാരണം താങ്കളുടെഅസോസിയേഷനില്‍ വരും വര്‍ഷത്തിലേക്കുള്ള യുക്മ പ്രതിനിധികളെ തെരഞ്ഞെടുത്തപ്പോള്‍അതില്‍ ഉള്‍പ്പെടുവാന്‍ താങ്കള്‍ക്ക് കഴിയാതിരുന്നത് മൂലം ആണെന്നും മനസ്സിലാക്കുവാന്‍സാധിച്ചിട്ടുണ്ട്. അസത്യ പ്രചാരണങ്ങള്‍ നടത്തി യുക്മ അംഗങ്ങള്‍ക്കിടയില്‍തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള താങ്കളുടെ ശ്രമത്തിനു മറുപടിയായി സംഘടനയുടെ നിലപാട്വ്യക്തമാക്കാന്‍ ചുമതലപ്പെടുത്തിയ യുക്മ ജോയിന്റ് സെക്രട്ടറി നിങ്ങള്‍ ഉന്നയിച്ചആരോപണങ്ങള്‍ കെട്ടിച്ചമച്ചവയും അടിസ്ഥാനമില്ലാത്തവയും ആണെന്ന്‌ബോധ്യപ്പെടുത്തിയപ്പോള്‍ ഉത്തരം മുട്ടിയ താങ്കള്‍ സഭ്യേതര ഭാഷയിലൂടെഅപമാനിക്കാനാണ് ശ്രമിച്ചത്. ഇതിനു മുന്‍പും യുക്മ വേദികളിലും യുക്മയുടെ ഫേസ്ബുക്ക്ഗ്രൂപ്പിലും സഭ്യേതര പ്രയോഗങ്ങള്‍ നടത്തിയതിനു താങ്കള്‍ക്ക് താക്കീത് നല്കിയിട്ടുള്ളത്ഓര്മ്മിക്കുമല്ലോ.

യുക്മ മാതൃകാപരമായി നടത്തിയ കലണ്ടര്‍ വിതരണത്തിലും, കലാമേളയിലും പോലും ക്രമക്കേട്ആരോപിക്കുവാന്‍ ശ്രമിക്കുന്ന താങ്കളുടെ ദുരുദ്ദേശ്യം സംഘടനയെ നിഷ്പക്ഷമതികളായആളുകളുടെ മുന്‍പില്‍ അപകീര്‍ത്തിപ്പെടുത്തുക എന്നതാണെന്ന് വളരെ വ്യക്തമാണ്. കാരണംകാണിക്കല്‍ നോട്ടീസിന് നല്‍കിയ മറുപടിയില്‍ പോലും സംഘടനാ വിരുദ്ധ പ്രവര്‍ത്തനംതുടരാനാണ് ഉദ്ദേശ്യം എന്ന് താങ്കള്‍ തന്നെ വ്യക്തമാക്കിയ നിലക്ക് താങ്കളെ ഇനിയുംസംഘടനാ ചുമതലയില്‍ നിര്‍ത്തുന്നത് സംഘടനയുടെ അപചയത്തിന് മാത്രമേ കാരണമാകുകയുള്ളൂഎന്ന് നാഷണല്‍ കമ്മറ്റിക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്. ആയതിനാല്‍ യുക്മ സാംസ്‌കാരികവേദി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ശ്രീ. ഉമ്മന്‍ ഐസക്ക് എന്നാ താങ്കളെനീക്കംചെയ്യാന്‍ ഉടന്‍ പ്രബല്യത്തോടെ നാഷണല്‍ കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്. യോര്‍ക്ക്ഷയര്‍ആന്റ് ഹംബര്‍ റീജിയന്റെ ചുമതലയില്‍ നിന്നും താങ്കളെ ഒഴിവാക്കുന്നത് സംബന്ധിച്ച തീരുമാനംറീജയണല്‍ ഭാരവാഹികളോടും, അംഗ അസോസിയേഷനുകളോടും ആലോചിച്ച ശേഷം അറിയിക്കുന്നതായിരിക്കും.ഇന്ന് മുതല്‍ യുക്മ സാംസ്‌കാരിക വേദിയുടെ പേരില്‍ യാതൊരു പ്രവര്‍ത്തനങ്ങളുംനടത്താന്‍ താങ്കള്‍ക്ക് അധികാരമില്ല എന്നതും ഇതിനാല്‍ അറിയിക്കുന്നു.

യുക്മ നാഷണല്‍ കമ്മറ്റിക്ക് വേണ്ടി,


വിജി കെ.പി.,
പ്രസിഡന്റ്,




കൂടുതല്‍വാര്‍ത്തകള്‍.