CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 44 Minutes 15 Seconds Ago
Breaking Now

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സിറിയന്‍ ബാത്ത് പാര്‍ട്ടിയുടെ ലെബനനിലെ റാസ് അല്‍ നാബയിലുള്ള ഓഫീസ് ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച മധ്യ ബയ്റുത്തില്‍ ഉണ്ടായ ആക്രമണത്തിലാണ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മുഹമ്മദ് അഫീഫിന്റെ മരണത്തില്‍ ഹിസ്ബുള്ളയുടെ മീഡിയ ഓഫീസ് അനുശോചനം അറിയിച്ചിട്ടുണ്ട്.

സിറിയന്‍ ബാത്ത് പാര്‍ട്ടിയുടെ ലെബനനിലെ റാസ് അല്‍ നാബയിലുള്ള ഓഫീസ് ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്രള്ള സെപ്തംബര്‍ മാസം ഒടുവില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സായുധസംഘടനയുടെ പ്രധാനിയായിരുന്നു മുഹമ്മദ് അഫീഫ്.

വര്‍ഷങ്ങളായി ഹിസ്ബുള്ളയുടെ മീഡിയ റിലേഷന്‍സ് വിഭാഗം തലവനായിരുന്ന അഫീഫ് ആയിരുന്നു വാര്‍ത്താസമ്മേളനങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നത്. എന്നാല്‍ ആക്രമണത്തെ കുറിച്ച് ഇസ്രായേല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ലെബനന്റെ വടക്കന്‍ഭാഗങ്ങളില്‍ ഇസ്രയേല്‍ സൈന്യവും ഹിസ്ബുള്ളയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.