CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 17 Minutes 14 Seconds Ago
Breaking Now

അനധികൃത കുടിയേറ്റക്കാരുടെ ലണ്ടന്‍! തലസ്ഥാനത്ത് താമസിക്കുന്ന 12 പേരില്‍ ഒരാള്‍ അനധികൃത കുടിയേറ്റക്കാരന്‍; ലണ്ടനിലെ 600,000 പേര്‍ക്ക് യുകെയില്‍ താമസിക്കാന്‍ അവകാശമില്ലാത്തവര്‍; ഒളിപ്പിച്ച രഹസ്യ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഞെട്ടല്‍

യുകെയിലെ അനധികൃത കുടിയേറ്റക്കാരുടെ കണക്ക് രേഖപ്പെടുത്തുന്ന കൃത്യമായ ഡാറ്റ ഹോം ഓഫീസ് പ്രസിദ്ധീകരിക്കാറില്ല

ലണ്ടനില്‍ താമസിക്കുന്ന 12 പേരില്‍ ഒരാളെങ്കിലും അനധികൃത കുടിയേറ്റക്കാരാണെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. തലസ്ഥാനത്തെ 'ക്രമരഹിതമായ' ജനസംഖ്യാ അനുപാതത്തെ കുറിച്ച് തെയിംസ് വാട്ടര്‍ നടത്തിയ ഔദ്യോഗിക പഠനത്തിലാണ് അര മില്ല്യണിലേറെ അനധികൃത കുടിയേറ്റക്കാരുണ്ടെന്ന് തിരിച്ചറിഞ്ഞത്. 

സ്ഥാപനത്തിന്റെ സേവനങ്ങള്‍ രഹസ്യമായി ഉപയോഗിക്കുന്ന ആളുകളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് അന്വേഷണം നടത്തിയത്. ഡിമാന്‍ഡിന് അനുസരിച്ച് സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ നടത്തിയ നീക്കങ്ങളാണ് അനധികൃത കുടിയേറ്റക്കാരുടെ തോത് പുറത്തുകൊണ്ടുവന്നത്. 

ദേശീയ തലത്തില്‍ അനധികൃത കുടിയേറ്റക്കാരുടെ എണ്ണവും, ഇയു ഇതര വിദേശ പൗരന്‍മാരുടെ നാഷണല്‍ ഇന്‍ഷുറന്‍സ് രജിസ്‌ട്രേഷനും പഠിച്ചാണ് ഗവേഷണം നടത്തിയ എഡ്ജ് അനലിറ്റിക്‌സ് ഓരോ ലണ്ടന്‍ ബറോയിലെയും കണക്കെടുത്തത്. പഠനം അനുസരിച്ച് ഏറ്റവും കുറഞ്ഞത് 390,355 പേരെങ്കിലും ഉണ്ടാകുമെന്നും, ഉയര്‍ന്നത് 585,533 പേരെങ്കിലും ഉണ്ടെന്നും കണക്കുകള്‍ പറയുന്നു. 

യുകെയിലേക്ക് ജോലിക്കും, പഠിക്കാനും, സന്ദര്‍ശക വിസകളിലും എത്തിയവരാണ് കാലാവധി കഴിഞ്ഞും ഇവിടെ അനധികൃത കുടിയേറ്റക്കാരായി തങ്ങുന്നത്. ടെലിഗ്രാഫിന് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം യുകെയില്‍ ഒരു മില്ല്യണിലേറെ അനധികൃത കുടിയേറ്റക്കാരുണ്ടെന്നാണ് കണ്ടെത്തല്‍. ഇതില്‍ 60 ശതമാനവും ഇംഗ്ലണ്ടിന്റെ തലസ്ഥാനത്താണ്. 

യുകെയിലെ അനധികൃത കുടിയേറ്റക്കാരുടെ കണക്ക് രേഖപ്പെടുത്തുന്ന കൃത്യമായ ഡാറ്റ ഹോം ഓഫീസ് പ്രസിദ്ധീകരിക്കാറില്ല. 2018 മുതല്‍ യുകെയിലേക്ക് എത്തുന്ന അനധികൃത ചാനല്‍ കുടിയേറ്റക്കാരുടെ എണ്ണം മാത്രമാണ് പുറത്തുവിടാറുള്ളത്. 




കൂടുതല്‍വാര്‍ത്തകള്‍.