Breaking Now

പശ്ചിമബംഗാളില്‍ സിപിഎം സ്ഥാനാര്‍ഥിയെ തല്ലിക്കൊന്നു

പശ്ചിമബംഗാള്‍ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാരംഭിച്ച് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ രണ്ടു കൊലപാതകങ്ങള്‍ .

സിപിഎം സ്ഥാനാര്‍ഥിയെ തല്ലിക്കൊല്ലുകയും, വനിതാ സിപിഎം സ്ഥാനാര്‍ഥിയുടെട ഭര്‍ത്താവിനെ ബോംബെറിഞ്ഞു കൊലപ്പെടുത്തുകയുമാണ് ചെയ്തത്. 

ജമൂരിയ പോലീസ് സ്‌റ്റേഷനു പരിധിയിലുള്ള മധുഡങ്ക ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ഥി മോണാവര ബീവിയുടെ ഭര്‍ത്താവ് മുഹമ്മദ് ഷേക്ക് ഹസ്മതിനെയാണ് വോട്ടുചെയ്യാന്‍ പോകുന്നതിനിടെ ബോംബെറിഞ്ഞു കൊലപ്പെടുത്തി്. 

മറ്റൊരു സംഭവത്തില്‍ , പനുരിയ ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ഥി സിദ്ധാര്‍ഥ ബാനര്‍ജിയെ തൃണമൂല്‍കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിക്കൊന്നു. 

ജമാരിയ മേഖലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൂന്നു ബൂത്തുകള്‍ പിടിച്ചടക്കിയതായി സിപിഎം എംപി ബന്‍ഷഗോപാല്‍ ചൗധരി പറഞ്ഞു. 

ബുര്‍ധാന്‍, കിഴക്കന്‍ മിഡ്‌നാപൂര്‍ , ഹൂഗ്ലി ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം കനത്തസുരക്ഷയില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനിടെയാണ് അനിഷ്ടസംഭവങ്ങള്‍. മൂന്നു തദ്ദേശസ്വയംഭരണ സംവിധാനങ്ങലിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പ് അഞ്ചു ഘട്ടമായാണ് നടത്തുക. വൈകീട്ട് അഞ്ചുവരെയാണ് തെരഞ്ഞെടുപ്പ്.




കൂടുതല്‍വാര്‍ത്തകള്‍.