ഓണം..... കൈവിട്ടുപോയ ഒരു കാലഘട്ടത്തിന്റെ വെറും ഓർമ്മ മാത്രമല്ല, മറിച്ച് നാം കൈ വരിക്കേണ്ട മറ്റൊരു നല്ല കാലത്തിന്റെ കരുത്തുറ്റ സൂചന കൂടിയാണെന്നുള്ള ബോധ്യം ഉൾകൊണ്ടുകൊണ്ട്, ലിംക ലിവർപൂളിലെ മലയാളി സമൂഹത്തിനായി തികച്ചും ഗൃഹാതുര സ്മൃതികളുണർത്തുന്ന ഒരു ഓണം ആവണിത്തെന്നലായ് സമർപ്പിക്കുന്നു. കാതടപ്പിക്കുന്ന ശബ്ദ കോലാഹലങ്ങളില്ലാതെ, ആവർത്തന വിരസതയുടെ പുകപടലങ്ങളില്ലാതെ, ലിംക തറവാട്ടിലേക്കു സകുടുംബമായി കടന്നുവരുന്ന മലയാളി മക്കൾക്ക് മാതൃഭാഷയുടെയും പെറ്റ തറവാടുകളുടെയും മാധുര്യം തുളുമ്പി നിൽക്കുന്ന അസുലഭ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ഈ വർഷത്തെ ഓണം ആവണിത്തെന്നലായി കടന്നുവരുന്നു.... അതിന്റെ കുളിർമ്മ മതിവരുവോളം നുകരുവാൻ നിങ്ങളേവരെയും ഹൃദ്യമായ് സ്വാഗതം ചെയ്യുന്നു.
വിഭവ സമൃദ്ധമായ ഓണസദ്യ, കുടുംബ സദസ്സ്, നവരന്ദനം യു.കെ അവതരിപ്പിക്കുന്ന തനതായ കലാരൂപങ്ങൾ, ലിവർ പൂളിലെ സർഗ്ഗ പ്രതിഭകൾ അണിയിച്ചൊരുക്കുന്ന കലാസൃഷ്ടികൾ തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്.
നിങ്ങളുടെ നിറഞ്ഞ സംതൃപ്തിയാണ്.......ഞങ്ങളുടെ സന്തോഷം
വേദി:
മാവേലി നഗർ (Broadgreen International School,Old Swan, L13 4DH)
സമയം:
സെപ്റ്റംബർ 14, ശനിയാഴ്ച
10am - 7pm
സ്നേഹപൂർവ്വം,
തമ്പി ജോസ് (ചെയർപേഴ്സണ്‍ )
ബിജു പീറ്റർ (സെക്രട്ടറി & പ്രോഗ്രാം കണ്‍വീനർ)