CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 34 Seconds Ago
Breaking Now

വിന്‍സിയുടെ മക്കളെ ചേര്‍ത്തുപിടിച്ച് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി സമൂഹം ';കുടുംബത്തെ സഹായിക്കാനുള്ള അവസരം ശനിയാഴ്ചയോടെ അവസാനിക്കുന്നു

ഇതുമായി ബന്ധപ്പെട്ട് സഹായിച്ച യുണൈറ്റഡ് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി കമ്യൂണിറ്റിയിലെ എല്ലാ ഭാരവാഹികള്‍ക്കും നന്ദി പറയുന്നു.

വിന്‍സിയുടെ മക്കള്‍ക്ക് തുണയായി നിരവധി സുമനസ്സുള്ളവര്‍ രംഗത്തെത്തി. 22299 പൗണ്ട് സഹായമായി നല്‍കി കഴിഞ്ഞു. ഗ്ലോസ്റ്റര്‍ഷെയര്‍  സമൂഹവും അവരുടെ സൗഹൃദവലയത്തിലുള്ളവരും ചേര്‍ന്നു നല്‍കിയ വലിയ പിന്തുണയുടെ നേര്‍ക്കാഴ്ചയാണ് ഇത്.

ഇതുമായി ബന്ധപ്പെട്ട് സഹായിച്ച യുണൈറ്റഡ് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി കമ്യൂണിറ്റിയിലെ എല്ലാ ഭാരവാഹികള്‍ക്കും നന്ദി പറയുന്നു.

ഗ്ലോസ്റ്ററില്‍ കാന്‍സര്‍ ബാധിച്ചു അകാലത്തില്‍ മരണമടഞ്ഞ വിന്‍സിയുടെ മൂന്നു മക്കളെ സഹായിക്കാന്‍ ഏവരും മുന്നോട്ട് വരികയായിരുന്നു. എല്ലാ പ്രമുഖ അസോസിയേഷന്‍ അംഗങ്ങളും ഒരുമിച്ച് സഹായ ഫണ്ട് ശേഖരിച്ചതോടെ കുടുംബത്തിന് ആശ്വാസകരമായ തുക കൈമാറാന്‍ സാധിക്കും. 

കുടുംബത്തെ സഹായിക്കാന്‍ സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് , ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്‍ (GMA) , കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ (KCA) ,ഗ്ലോസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (GMCA) , കേരളീയം , മലയാളി അസോസിയേഷന്‍ ഓഫ്  ചെല്‍ട്ടന്‍ഹാം (MAC) എന്നിവയുടെ ഭാരവാഹികള്‍ ഒരുമിച്ച് ചേര്‍ന്ന് യുണൈറ്റഡ് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി കൂട്ടായ്മയായി സഹായ ഫണ്ട് സ്വരൂപിക്കുകയായിരുന്നു. ആദ്യ നാലു ദിവസം കൊണ്ടു തന്നെ 18000 പൗണ്ടോളം എത്തിയിരുന്നു. മൂന്നു കുട്ടികളെ സഹായിക്കാന്‍ 30000 പൗണ്ട് സ്വരൂപിക്കാനായിരുന്നു പദ്ധതി. വലിയ പിന്തുണയാണ് കുടുംബത്തിന് ലഭിച്ചത്.

ഏവരുടേയും സഹകരണത്തിന് ഫാ ജിബിന്‍ പോള്‍ വാമറ്റത്തിലും യുണൈറ്റഡ് ഗ്ലോസ്റ്റര്‍ഷെയര്‍മലയാളി കൂട്ടായ്മയും നന്ദി അറിയിച്ചു.

ഇനിയും ആരെങ്കിലും ഇവര്‍ക്ക് പിന്തുണ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://www.justgiving.com/crowdfunding/gloucestershiremalayaleecommunity-united-vincyrijo?utm_medium=FA&utm_source=CL#mce_temp_url#




കൂടുതല്‍വാര്‍ത്തകള്‍.