CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 25 Seconds Ago
Breaking Now

സന്ദർലാണ്ട് മലയാളി അസോസിയേഷന്റെ സ്പോർട്സ് ഡേ സമാപിച്ചു

സന്ദർലാണ്ടിന്റെ മലയാള യൗവനം നിറഞ്ഞാടി, കായിക കേരളത്തിന്റെ പുത്തൻ പ്രതിഭകൾ ഇവിടെ ഉദയം ചെയ്യുന്നു. ജൂലൈ 6 ശനിയാഴ്ച സിൽക്ക് വെർത്ത് സ്റ്റെഡിയത്തിൽ ഒരു ദിവസം മുഴുവൻ നീണ്ട കായിക ദിനത്തിൽ അംഗങ്ങളുടെ പങ്കാളിത്തത്താൽ സമ്പന്നമായി. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വാധ്യകരമായ പരിപാടികളോടെ മുന്നേറിയ കായികദിനം വൈകുന്നേരം സമാപനമായി.സാംസ്കാരിക പരിപാടികൾക്കൊപ്പം കായിക വിനോദത്തിനും പ്രാധാന്യം നല്കുന്ന മാസ് എന്ന മലയാളികളുടെ സ്നേഹകൂട്ടായ്മ സന്ദർലാണ്ടിന്റെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നിർണ്ണായക സ്വാദീനം  ചെലുത്തുമെന്നു ഉറപ്പുണ്ട്. പ്രസിഡന്റ്‌ ശ്രീ. ടോജി കുര്യൻ ഉദ്ഘാടനം ചെയ്ത കായിക മേള സ്പോർട്സ് കോർഡിനേറ്റർ ശ്രീ. റെജി തോമസ്സിന്റെ സംഘടനാ മികവിന്റെ നേർകാഴ്ചയായി. കായിക മാമാങ്കത്തിൽ പങ്കെടുത്തു വിജയിപ്പിച്ച ഏവർക്കും എക്സിക്ക്യൂട്ടീവ് അംഗങ്ങൾ നന്ദി പ്രകാശിപ്പിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.