കഴിഞ്ഞ കുറേക്കാലമായി മലയാളികള്‍ കാത്തിരിക്കുന്ന ചിത്രമാണ് ആട് 3. സിനിമയുടെ ഓരോ അപ്‌ഡേറ്റിനും പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് നടനും സിനിമയുടെ നിര്‍മാതാവ് കൂടിയായ വിജയ് ബാബു. ക്രിസ്മസ് റിലീസായി തന്നെ സിനിമ തിയേറ്ററില്‍ എത്തിക്കാനാണ് പ്ലാന്‍ ചെയ്യുന്നതെന്നും മറ്റു രണ്ട് ഫ്രാഞ്ചൈസികളെ അപേക്ഷിച്ച് ആട് 3 ഫണ്‍ ഫാന്റസി കോമഡി ചിത്രമായിരിക്കുമെന്നും വിജയ് ബാബു പറഞ്ഞു.
'ഞങ്ങള്‍ ക്രിസ്മസിന് വരാന്‍ തന്നെയാണ് പ്ലാന്‍. ഇപ്പോഴും അതനുസരിച്ചാണ് ഷൂട്ട് തുടങ്ങിയതും മറ്റു പരിപാടികള്‍ നടക്കുന്നതും. ആട് 3 ഒന്നിനെയും രണ്ടിനെയും അപേക്ഷിച്ച് കുറച്ചുകൂടെ വലിയ സിനിമയാണ് . ഒരു ഫാന്റസി കോമഡി മൂഡിലാണ് സിനിമ പോകുന്നത്. ചില സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ ഇത് എങ്ങനെ എങ്കിലും ചെയ്യണം എന്ന് തോന്നും. സര്‍വ്വ സ്വത്തും വിറ്റ് ചെയ്യണം എന്നൊരു മൂഡ് തോന്നും അതുപോലെ ഒരു സ്‌ക്രിപ്റ്റ് ആണിത്. ചെയ്ത് വരുമ്പോള്‍ എങ്ങനെ വരും എന്നറിയില്ല, ക്യാപ്റ്റന്‍ ആയ മിഥുനെ വിശ്വസിക്കുന്നു. കഥ പറയുമ്പോള്‍ ചില സംവിധായകര്‍ നമ്മള്‍ വിചാരിക്കുന്നതിന് മുകളില്‍ തരും ചിലര്‍ താഴെ തരും ചിലര്‍ അതില്‍ ഉള്ളത് പോലെ തരും. മിഥുന്‍ എപ്പോഴും മുകളില്‍ തരുന്ന സംവിധായകന്‍ ആണ്. തീര്‍ച്ചയായും ആട് നല്ലൊരു എന്റര്‍ടൈനര്‍ സിനിമയായിരിക്കും,' വിജയ് ബാബു പറഞ്ഞു.
ഫ്രൈഡൈ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിക്കുന്ന സിനിമയാണ് ആട് ഫ്രാഞ്ചൈസികള്‍. ജയസൂര്യ, വിജയ് ബാബു, വിനായകന്‍, സണ്ണി വെയ്ന്‍, സൈജു ഗോവിന്ദ കുറുപ്പ്, അജു വര്‍ഗീസ്, ഷാന്‍ റഹ്‌മാന്‍, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ ആട് 3യില്‍ പ്രധാന വേഷങ്ങളില്‍ എത്തും. 2015ല്‍ ആണ് ആട് ഫ്രാഞ്ചൈസിയുടെ ആദ്യ സിനിമ റിലീസ് ചെയ്യുന്നത്. ആ?ട്- ഒ?രു ഭീ?ക?ര?ജീ?വി?യാ?ണ് എന്നായിരുന്നു ചിത്രത്തിന്റെ പേര്. തിയറ്ററില്‍ ഹിറ്റായില്ലെങ്കിലും സോഷ്യല്‍ മീഡിയ ചിത്രം ആഘോഷിച്ചു. പിന്നാലെ 2017ല്‍ രണ്ടാം ഭാഗവും റിലീസ് ചെയ്തു. പ്രേക്ഷക പ്രശംസയ്ക്ക് ഒപ്പം തിയറ്ററിലും ചിത്രം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.