CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 9 Minutes 7 Seconds Ago
Breaking Now

യുകെ സ്റ്റാറ്റിസ്റ്റിക്‌സ് ബോഡിയുടെ കണക്ക് പിശക്; ഭവനഉടമകള്‍ക്ക് മോര്‍ട്ട്‌ഗേജ് 'അധികം' അടയ്‌ക്കേണ്ടി വരുന്നു; പലിശ നിരക്കുകളെ ബാധിക്കുന്ന തീരുമാനങ്ങളിലേക്ക് നയിക്കുന്ന ഡാറ്റ തെറ്റുന്നുവെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറുടെ വെളിപ്പെടുത്തല്‍

ലേബര്‍ വിപണിയുടെ അവസ്ഥ ബാങ്ക് പലിശ നിരക്കുകള്‍ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന ഘടകമാണ്

യുകെയുടെ സ്റ്റാറ്റിസ്റ്റിക്‌സ് ബോഡി നല്‍കുന്ന ഉറപ്പില്ലാത്ത ഡാറ്റ മൂലം മോര്‍ട്ട്‌ഗേജ് തിരിച്ചടവുകളില്‍ അധിക ഭാരം ചുമക്കേണ്ടി വരുന്നതായി റിപ്പോര്‍ട്ട്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് നല്‍കുന്ന കണക്കുകളെ പൂര്‍ണ്ണമായി വിശ്വസിക്കുന്നില്ലെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി എംപിമാരോട് വ്യക്തമാക്കിയിരിക്കുന്നത്. ഇത് പലിശ നിരക്ക് നിശ്ചയിക്കുന്നതിനെ ബാധിക്കുകയും, മോര്‍ട്ട്‌ഗേജ് പേയ്‌മെന്റുകളുടെ സ്വാധീനിക്കുകയും ചെയ്യുന്നു. 

എന്തെല്ലാം പ്രത്യാഘാതങ്ങള്‍ ഭവനഉടമകളെ എത്രത്തോളം ബാധിക്കുന്നുവെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയില്ല. എന്നാല്‍ ഡാറ്റയിലെ സംശയങ്ങള്‍ മൂലം പലിശ നിരക്കുകള്‍ കുറയ്ക്കുന്നതില്‍ കാലതാമസം നേരിടുന്നുവെങ്കില്‍ ഇത് കടമെടുത്ത ലക്ഷക്കണക്കിന് ആളുകളെ സംബന്ധിച്ച് അധികം പേയ്‌മെന്റ് നല്‍കുന്നതിന് തുല്യമാണ്. 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തൊഴിലുകളും, വേതനങ്ങളും സംബന്ധിച്ച ഒഎന്‍എസ് കണക്കുകള്‍ പിശകുകള്‍ നിറഞ്ഞതാണ്. മഹാമാരിക്ക് ശേഷം സര്‍വ്വെകളില്‍ പ്രതികരിക്കാന്‍ പാകത്തിന് ആളുകളെ കിട്ടുന്നത് പോലും ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. സാമ്പിള്‍ വലുപ്പം ചെറുതായി മാറുന്നതോടെ ഡാറ്റ പിശകുകള്‍ നിറഞ്ഞതാകും. 

ലേബര്‍ വിപണിയുടെ അവസ്ഥ ബാങ്ക് പലിശ നിരക്കുകള്‍ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന ഘടകമാണ്. പണപ്പെരുപ്പം 2 ശതമാനത്തില്‍ നിലനിര്‍ത്താനാണ് കേന്ദ്ര ബാങ്കിന്റെ ലക്ഷ്യം. 

ശക്തമായ തൊഴില്‍ വിപണിയും, മികച്ച വേതന വളര്‍ച്ചയും പണപ്പെരുപ്പത്തെ മുന്നോട്ട് നയിക്കുന്ന ഘടകങ്ങളാണ്. ഈ അവസ്ഥ വരുമ്പോള്‍ ബാങ്ക് പലിശ കുറയ്ക്കാനുള്ള സാധ്യത കുറയുകയാണ് ചെയ്യുക. ഒഎന്‍എസ് കണക്കുകളില്‍ വിവരങ്ങള്‍ തെറ്റിയാല്‍ നിരക്ക് നിശ്ചയിക്കുന്ന മോണിറ്ററി പോളിസി കമ്മിറ്റി അംഗങ്ങള്‍ക്ക് സ്വന്തം നിലയില്‍ തീരുമാനങ്ങളില്‍ എത്തേണ്ടി വരും. 




കൂടുതല്‍വാര്‍ത്തകള്‍.