CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 28 Minutes 37 Seconds Ago
Breaking Now

എന്‍എച്ച്എസിനും, പ്രതിരോധത്തിനും, സാങ്കേതികവിദ്യക്കുമായി പണമൊഴുക്കാന്‍ ചാന്‍സലര്‍; ഹോം ഓഫീസും, ഹൗസിംഗ് ഡിപ്പാര്‍ട്ട്‌മെന്റും പണം കിട്ടാന്‍ പോരാട്ടത്തില്‍; റേച്ചല്‍ റീവ്‌സിന് മുന്നിലുള്ളത് കീറാമുട്ടി; നികുതി വര്‍ദ്ധന ഒഴിവാക്കുന്നത് എങ്ങനെ?

ഈ വര്‍ദ്ധനവുകള്‍ നല്‍കുമ്പോള്‍ നികുതി കൂട്ടില്ലെന്ന വാക്ക് കൂടി പാലിക്കാന്‍ ചാന്‍സലര്‍ സമ്മര്‍ദം നേരിടുന്നുണ്ട്

എന്‍എച്ച്എസിനും, ഡിഫന്‍സിനും, ടെക്‌നോളജിക്കുമായി കൂടുതല്‍ പണം ഇറക്കാനുള്ള ഒരുക്കത്തിലാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. സ്‌പെന്‍ഡിംഗ് റിവ്യൂ വിവരങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തുവരുമ്പോള്‍ ഇക്കാര്യങ്ങളില്‍ ഏകദേശം തീര്‍പ്പ് വരും. എന്നാല്‍ പോലീസിംഗ്, കൗണ്‍സില്‍ ബജറ്റുകള്‍ക്കും പണം വേണമെന്ന് ഈ വകുപ്പ് മന്ത്രിമാര്‍ ആവശ്യം ഉന്നയിച്ചതോടെ വിഷയത്തില്‍ തര്‍ക്കം തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

എന്നാല്‍ ഇതിനെല്ലാം പണം നല്‍കുമ്പോള്‍ നികുതി വര്‍ദ്ധന ഒഴിവാക്കാന്‍ ചാന്‍സലര്‍ക്ക് സാധിക്കുമോയെന്നതാണ് പ്രധാന ചോദ്യം.വിവിധ വകുപ്പുകള്‍ അധിക ഫണ്ടിനായി വിലപേശുമ്പോള്‍ ഇതിന്റെ ബാധ്യത സാധാരണ ജനങ്ങള്‍ ചുമക്കേണ്ടി വരുമെന്നാണ് ആശങ്ക. വെറ്റ് കൂപ്പറുടെ ഹോം ഓഫീസും, ആഞ്ചെല റെയ്‌നറുടെ ഹൗസിംഗ് & ലോക്കല്‍ ഗവണ്‍മെന്റ് മന്ത്രാലയങ്ങളാണ് കൂടുതല്‍ പണത്തിനായി ഇപ്പോഴും പിടിവലി തുടരുന്നത്. 

പോലീസിംഗ് ബജറ്റില്‍ വര്‍ദ്ധന ഉണ്ടാകുമെന്ന് വൈറ്റ്ഹാള്‍ വൃത്തങ്ങള്‍ പറയുമ്പോഴും ഹോം ഓഫീസ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള നിക്ഷേപ തോത് സംബന്ധിച്ച് അന്തിമതീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റെയ്‌നറുടെ വകുപ്പ് അവസാനവട്ട ചര്‍ച്ചകളില്‍ ഹൗസിംഗ്, ലോക്കല്‍ കൗണ്‍സില്‍, വളര്‍ച്ചാ ഫണ്ടുകളുടെ കാര്യത്തില്‍ തീരുമാനത്തിലെത്തിയാണ് സൂചന. 

ഈ വര്‍ദ്ധനവുകള്‍ നല്‍കുമ്പോള്‍ നികുതി കൂട്ടില്ലെന്ന വാക്ക് കൂടി പാലിക്കാന്‍ ചാന്‍സലര്‍ സമ്മര്‍ദം നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ ചില വകുപ്പുകളില്‍ ചെലവുകള്‍ ചുരുക്കാനും സാധ്യത നിലനില്‍ക്കുന്നു. പൊതുഖജനാവില്‍ 60 ബില്ല്യണ്‍ പൗണ്ടിന്റെ കമ്മിയാണ് നേരിടുന്നത്. എന്നാല്‍ ഇതിലൊന്നും പണം ലാഭിക്കാന്‍ കഴിയാതെ വന്നാല്‍ മറ്റൊരു റൗണ്ട് നികുതി വര്‍ദ്ധന കൂടി പ്രഖ്യാപിക്കാന്‍ റീവ്‌സ് നിര്‍ബന്ധിതമാകുമെന്നാണ് ആശങ്ക. 




കൂടുതല്‍വാര്‍ത്തകള്‍.