CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 47 Minutes 47 Seconds Ago
Breaking Now

ഷൈന്‍ ടോം ചാക്കോയുടെ അച്ഛന്‍ ചാക്കോയുടെ സംസ്‌കാരം ഇന്ന്

ഷൈന്‍ ടോം ചാക്കോയുടെ അച്ഛന്‍ ചാക്കോയുടെ സംസ്‌കാരം ഇന്ന്. രാവിലെ പത്തരയോടെ മുണ്ടൂര്‍ കര്‍മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ചാക്കോയുടെ മൃതദേഹം തൃശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ നിന്ന് ഇന്നലെ വൈകിട്ട് മുണ്ടൂരിലെ വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് വെച്ചിരുന്നു. തമിഴ്നാട്ടിലെ ധര്‍മപുരിയിലുണ്ടായ വാഹനാപകടത്തിലാണ് ചാക്കോയുടെ മരണം.

പരിക്കേറ്റ് ചികിത്സയിലുള്ള ഷൈനിനേയും മാതാവിനേയും രാവിലെ വീട്ടിലെത്തിക്കും. ഇരുവരുടെയും ശസ്ത്രക്രിയ ഇന്നോ നാളെയോ നടക്കും. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണ്. ഷൈനിന് ഇടതുതോളിനും അമ്മയ്ക്ക് ഇടുപ്പെല്ലിനുമാണ് പരിക്കേറ്റത്. ഷൈനിന്റെ സഹോദരിമാര്‍ വിദേശത്ത് നിന്നും എത്തിയിട്ടുണ്ട്.

ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ വെള്ളിയാഴ്ച രാവിലെ ആറോടെയാണ് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ധര്‍മപുരിക്ക് സമീപം നല്ലംപള്ളിയില്‍ അപകടത്തില്‍പ്പെട്ടത്. ഷൈന്‍ ടോം ചാക്കോ, പിതാവ് ചാക്കോ, അമ്മ മരിയ, സഹോദരന്‍ ജോ ജോണ്‍, ഡ്രൈവര്‍ അനീഷ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ട്രാക്ക് മാറിയെത്തിയ ലോറിയില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.