CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 11 Minutes 54 Seconds Ago
Breaking Now

എംബിബിഎസ് ഡോക്ടര്‍ കാര്‍ഡിയോളജിസ്റ്റായി ചമഞ്ഞ് നടത്തിയത് 50 ഓളം ഹൃദയ ശസ്ത്രക്രിയകള്‍ ; രോഗി യഥാര്‍ത്ഥ ഡോക്ടറെ കണ്ടുമുട്ടിയതോടെ തട്ടിപ്പ് പുറത്ത്

എംബിബിഎസ് ഡിഗ്രിയുള്ള പങ്കജ് ശര്‍മക്ക് ഹൃദയശസ്ത്രക്രിയകള്‍ ചെയ്യാന്‍ അനുമതിയില്ല.

ചണ്ഡിഗഡ് നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സ്വകാര്യപൊതു പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഹൃദയാരോഗ്യകേന്ദ്രത്തിലെ കാര്‍ഡിയോളജിസ്റ്റ് നടത്തിയത് 50 ഹൃദയശസ്ത്രക്രിയകള്‍. ഹരിയാനയിലെ ഫരീദാബാദില്‍ ഡോക്ടറായ പങ്കജ് മോഹന്‍ ശര്‍മക്ക് രോഗികളേറെയാണ്. പക്ഷേ ഡോക്ടര്‍ വ്യാജനാണ് ! എംബിബിഎസ് ഡോക്ടറായ പങ്കജ് മോഹന്‍ ശര്‍മ കാര്‍ഡിയോളജിസ്റ്റായി ചമഞ്ഞ് ഹൃദയശസ്ത്രക്രിയകള്‍ നടത്തിയതായി പൊലീസ് കണ്ടെത്തി. യഥാര്‍ഥ ഡോക്ടറെ ഒരു രോഗി കണ്ടുമുട്ടിയതോടെയാണു തട്ടിപ്പ് വെളിയില്‍ വന്നത്.

ഒരു കാര്‍ഡിയോളജിസ്റ്റിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് വരികയായിരുന്നു പങ്കജ് എന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ ഇതേ രജിസ്‌ട്രേഷന്‍ നമ്പരുള്ള യഥാര്‍ഥ ഡോക്ടറെ ഒരു രോഗി കണ്ടുമുട്ടിയതോടെയാണ് എംബിബിഎസ് ഡോക്ടറുടെ തട്ടിപ്പ് പുറത്തായത്. എംബിബിഎസ് ഡിഗ്രിയുള്ള പങ്കജ് ശര്‍മക്ക് ഹൃദയശസ്ത്രക്രിയകള്‍ ചെയ്യാന്‍ അനുമതിയില്ല. എന്നാല്‍ തന്റെ പ്രിസ്‌ക്രിപ്ഷന്‍ പാഡില്‍ കാര്‍ഡിയോളജിയില്‍ ഡിഎന്‍ബി ബിരുദമുണ്ടെന്ന് ഇയാള്‍ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ യോഗ്യതകള്‍ കാണിച്ചാണ് ഇയാള്‍ ഹൃദയാരോഗ്യകേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചത്. ഇയാള്‍ ശസ്ത്രക്രിയ നടത്തിയ പല രോഗികള്‍ക്കും തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ഫെബ്രുവരി വരെയാണ് പങ്കജ് ഹൃദയ സംബന്ധമായ രോഗികളെ ചികിത്സിക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.