ബിജെപിക്ക് ഒരിക്കലും യഥാര്‍ത്ഥ ജാതി സെന്‍സസ് നടത്താന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ ജാതിയില്ലെന്ന് ആവര്‍ത്തിച്ചു പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം ഒബിസിയെന്നാണ് പറയുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജാതി സെന്‍സസ് ഉണ്ടാകുമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കീഴടങ്ങുന്ന ഒരു ശീലമുണ്ടെന്ന് നിങ്ങള്‍ക്കറിയാമെന്നും പറഞ്ഞു.
ജാതി സെന്‍സസിന്റെ ആവശ്യകതയെക്കുറിച്ച് രാഹുല്‍ ഗാന്ധി എടുത്ത് പറഞ്ഞു. പിന്നാലെ ഈ വിഷയത്തില്‍ മോദിയുടെ നിലപാടിനെ വിമര്‍ശിക്കുകയും ചെയ്തു. ''നരേന്ദ്ര മോദി എല്ലാ പ്രസംഗത്തിലും പറയാറുണ്ടായിരുന്നു, ഞാന്‍ ഒബിസി ആണെന്ന്. പിന്നെ, ജാതി സെന്‍സസില്‍, ഇന്ത്യയില്‍ ജാതി ഇല്ലെന്ന് അവര്‍ പറയുന്നു. ഇന്ത്യയില്‍ ജാതി ഇല്ലെങ്കില്‍, നരേന്ദ്ര മോദി എങ്ങനെയാണ് ഒബിസി ആയത്? ഒരു ജാതി സെന്‍സസ് നടത്തുക എന്നതാണ് എന്റെ ലക്ഷ്യം. ലോക്സഭയില്‍ നരേന്ദ്ര മോദിയോട് ഞാന്‍ നേരിട്ട് പറഞ്ഞതാണിത് ജാതി സെന്‍സസ് ഉണ്ടാകും, അദ്ദേഹത്തിന് കീഴടങ്ങുന്ന ഒരു ശീലമുണ്ടെന്ന് നിങ്ങള്‍ക്കറിയാം'' രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
ഒരു യഥാര്‍ത്ഥ ജാതി സെന്‍സസ് നിലവിലെ രാഷ്ട്രീയ ഭൂപ്രകൃതിയെ, പ്രത്യേകിച്ച് ഭരണകക്ഷിയെ സംബന്ധിച്ചിടത്തോളം ദുര്‍ബലപ്പെടുത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം ഇന്ത്യാ-പാക് സംഘര്‍ഷത്തില്‍ നരേന്ദ്ര മോദിയെ കീഴടങ്ങാന്‍ പ്രേരിപ്പിച്ചത് താനാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തെക്കുറിച്ചും രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ വിഷയത്തില്‍ മോദിയുടെ മൗനം വ്യക്തമാണെന്ന് ഇത് സൂചിപ്പിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.