കൊടുവള്ളി പൊലീസ് സ്റ്റേഷനില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കൊപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച് ഇന്‍സ്‌പെക്ടര്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. സമൂഹമാധ്യങ്ങളിലൂടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. ഇന്‍സ്‌പെക്ടര്‍ കെ പി അഭിലാഷിനെതിരെ താമരശേരി ഡിവൈഎസ്പിക്ക് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി.
സി കെ ജലീല്‍, പി സി ഫിജാസ് എന്നീ യൂത്ത് കോണ്‍ഗ്രസ് കൊടുവള്ളി മണ്ഡലം ഭാരവാഹികളാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്തരമൊരു നടപടി ശരിയല്ലെന്ന് കാണിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഉദ്യോഗസ്ഥനെതിരെ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.