CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 51 Minutes 52 Seconds Ago
Breaking Now

വിന്റര്‍ ഫ്യൂവല്‍ പിടിച്ചെടുത്ത നടപടി മുക്കി ലേബര്‍; 9 മില്ല്യണ്‍ പെന്‍ഷന്‍കാര്‍ക്ക് വിന്ററില്‍ പേയ്‌മെന്റ് തിരിച്ചുകിട്ടും; ആനുകൂല്യം റദ്ദാക്കിയത് 'ശരിയെന്ന്' അവകാശപ്പെട്ട് റേച്ചല്‍ റീവ്‌സിന്റെ ന്യായീകരണം; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ 'ശരിപ്പെടുത്തിയത്' കൊണ്ട് നീക്കം സാധ്യമായെന്ന് പ്രധാനമന്ത്രിയും?

പേയ്‌മെന്റിന് യോഗ്യരായവരുടെ എണ്ണം കുറച്ച നടപടിയില്‍ ഖേദം പ്രകടിപ്പിക്കാന്‍ പോലും തയ്യാറാകാതെയാണ് റീവ്‌സ് പുതിയ നീക്കം അറിയിച്ചത്

രാഷ്ട്രീയവും, രാഷ്ട്രീയക്കാരും നിലപാടുകള്‍ ഏത് സമയത്ത് വേണമെങ്കിലും മാറ്റും. അതുവരെ പറഞ്ഞതെല്ലാം ഒരു നാണവും കൂടാതെ തിരുത്തി പറയുകയും ചെയ്യും. അതില്‍ അത്ഭുതത്തിന്റെ സാധ്യതയില്ല. ലോക്കല്‍ തെരഞ്ഞെടുപ്പില്‍ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് റദ്ദാക്കിയ നടപടി തിരിച്ചടിച്ചതോടെ ഇനിയും കാല്‍ചുവട്ടിലെ മണ്ണ് ചോര്‍ന്ന് പോകാതിരിക്കാന്‍ വേണ്ടി ഈ നീക്കം റദ്ദാക്കിയിരിക്കുകയാണ് ലേബര്‍ ഗവണ്‍മെന്റ്. 

35,000 പൗണ്ടില്‍ താഴെ വരുമാനമുള്ള എല്ലാ പെന്‍ഷന്‍കാര്‍ക്കും പേയ്‌മെന്റും ഈ വിന്ററില്‍ തിരികെ കിട്ടുമെന്ന് ചാന്‍സലര്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം വിളംബരം ചെയ്ത് വെട്ടിക്കുറച്ച പദ്ധതിയ്‌ക്കെതിരെ ജനം ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുത്തതോടെയാണ് തിരിച്ചറിവ് വന്നത്. ഈ തിരിച്ചിറക്കത്തോടെ ഏകദേശം 9 മില്ല്യണ്‍ പെന്‍ഷന്‍കാര്‍ക്ക് പേയ്‌മെന്റ് ലഭിക്കും. ഒരു കുടുംബത്തിന് 300 പൗണ്ട് വരെയുള്ള പേയ്‌മെന്റ് നല്‍കാന്‍ 1.25 ബില്ല്യണ്‍ പൗണ്ടാണ് ചെലവ്. 

പേയ്‌മെന്റിന് യോഗ്യരായവരുടെ എണ്ണം കുറച്ച നടപടിയില്‍ ഖേദം പ്രകടിപ്പിക്കാന്‍ പോലും തയ്യാറാകാതെയാണ് റീവ്‌സ് പുതിയ നീക്കം അറിയിച്ചത്. കഴിഞ്ഞ  വര്‍ഷം ഇത് വെട്ടിക്കുറച്ചത് ശരിയായ നടപടിയായിരുന്നുവെന്ന് അവര്‍ ആവര്‍ത്തിച്ചു. ഫണ്ടിംഗ് വ്യക്തമാക്കാതെയാണ് ഈ നടപടിയെന്നതും ശ്രദ്ധേയമാണ്. 

അവസരം മുതലാക്കി ലേബര്‍ എംപിമാര്‍ ഇപ്പോള്‍ രണ്ട് കുട്ടികള്‍ക്കുള്ള ബെനഫിറ്റ് ക്യാപ്പ് റദ്ദാക്കാനും, വികലാംഗ ബെനഫിറ്റുകള്‍ റദ്ദാക്കാനുള്ള പദ്ധതി പിന്‍വലിക്കാനും സമ്മര്‍ദം ആരംഭിച്ചു. സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ട അവസ്ഥയിലേക്ക് നീങ്ങിയതോടെയാണ് ഇത് സാധ്യമായതെന്നാണ് ഡൗണിംഗ് സ്ട്രീറ്റിന്റെ വിശദീകരണം. ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് നേര്‍പകുതിയായി കുറച്ചിരിക്കുമ്പോഴാണ് ഈ അവകാശവാദം. 




കൂടുതല്‍വാര്‍ത്തകള്‍.