CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 5 Minutes 24 Seconds Ago
Breaking Now

പുതിയ കൊവിഡ് വേരിയന്റില്‍ മുന്നറിയിപ്പുമായി ജിപിമാര്‍; ഇക്കുറി യുകെയിലെ വേനല്‍ക്കാലം നിംബസ് വേരിയന്റ് കൊണ്ടുപോകുമെന്ന് ആശങ്ക; അതിവേഗത്തില്‍ പടര്‍ന്നുപിടിക്കുന്ന രൂപമാറ്റം സംഭവിച്ച വൈറസിന്റെ പ്രധാന ലക്ഷണം ഇതാണ്!

നിലവില്‍ കേസുകളുടെ എണ്ണം കുറവാണെങ്കിലും വേരിയന്റ് എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്ന് ഇപ്പോള്‍ വ്യക്തമാകുന്നില്ല

തൊണ്ടയില്‍ ശക്തമായ വേദനയുണ്ടെങ്കില്‍ ഇത് ലോകത്ത് പടര്‍ന്നുപിടിക്കുന്ന പുതിയ കൊവിഡ് വേരിയന്റിന്റെ ലക്ഷണമാകുമെന്ന് മുന്നറിയിപ്പ് നല്‍കി ഡോക്ടര്‍മാര്‍. നിംബസ് എന്ന് പേരുനല്‍കിയ ഒമിക്രോണ്‍ സൂപ്പര്‍ വൈറസിന്റെ പിന്‍ഗാമിയാണ് ഇപ്പോള്‍ യുകെയില്‍ പ്രവേശിച്ചിരിക്കുന്നത്. നിലവില്‍ 13 കേസുകള്‍ മാത്രമാണ് കണ്ടെത്തിയിട്ടുള്ളതെങ്കിലും സമ്മറില്‍ വൈറസ് വ്യപാകമാകുമെന്നാണ് മുന്നറിയിപ്പ്. 

ചൈന, സിംഗപ്പൂര്‍, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ കേസുകള്‍ കുതിച്ചുയരാന്‍ വൈറസ് ഇടയാക്കിയിട്ടുണ്ട്. വൈറസിന്റെ മുന്‍ഗാമികളുമായി സാമ്യമുള്ള ലക്ഷണങ്ങളാണ് നിംബസും പങ്കുവെയ്ക്കുന്നത്. എന്നിരുന്നാലും അതിശക്തമായ, കുത്തിത്തുളയ്ക്കുന്നത് പോലുള്ള തൊണ്ടവേദനയാണ് പ്രധാന ലക്ഷണം. Symptoms of Nimbus do not appear to differ from other Covid variants and include fatigue, fever, muscle ache and a sore throat

വിഴുങ്ങുമ്പോള്‍ കത്തി കൊണ്ട് കുത്തുന്നത് പോലുള്ള വേദനയാണെങ്കില്‍, പ്രധാനമായും തൊണ്ടയുടെ പിന്‍ഭാഗത്ത് അനുഭവപ്പെടുന്നെങ്കില്‍ ഇത് നിംബസ് ലക്ഷണമാകുമെന്ന് ലണ്ടന്‍ ജനറല്‍ പ്രാക്ടീസിലെ ജിപി ഡോ. നവീദ് ആസിഫ് ചൂണ്ടിക്കാണിച്ചു. വായിലെ ഉള്‍ഭാഗത്ത് ചുവപ്പ് പടരുക, കഴുത്തിലെ ഗ്ലാന്‍ഡുകള്‍ വീര്‍ക്കുക എന്നിവയും ലക്ഷണങ്ങളാണ്. കൂടാതെ പനി, മസില്‍ വേദനകള്‍ എന്നിവയും അനുഭവപ്പെടാം. 

ഉയര്‍ന്ന ശരീരതാപം, തുടര്‍ച്ചയായ ചുമ, സ്വാദ് നഷ്ടപ്പെടുക, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവയെല്ലാം ലക്ഷണങ്ങളായി എന്‍എച്ച്എസ് പറയുന്നു. നിലവില്‍ കേസുകളുടെ എണ്ണം കുറവാണെങ്കിലും വേരിയന്റ് എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്ന് ഇപ്പോള്‍ വ്യക്തമാകുന്നില്ല. കൊവിഡ് ടെസ്റ്റുകള്‍  ഇപ്പോള്‍ വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.