കേരള തീരത്തോട് ചേര്‍ന്ന് തീപിടിച്ച ചരക്ക് കപ്പലായ വാന്‍ഹായ് 503 ലെ കണ്ടെയ്‌നറുകളില്‍ ഉണ്ടായിരുന്നത് അപടകരമായ വസ്തുക്കളാണെന്ന് റിപ്പോര്‍ട്ട്. ചരക്കുകപ്പല്‍ തീപിടിച്ച് കത്തിയമരുകയാണ്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ലെങ്കില്‍ കപ്പല്‍ മുങ്ങും. അങ്ങനെയെങ്കില്‍ കപ്പലിനുള്ളിലെ കണ്ടെയ്‌നറുകള്‍ കടലില്‍ പതിക്കും. കപ്പല്‍ മുങ്ങിയാല്‍ എണ്ണ ചോരാനും കടലില്‍ വിഷാംശമുള്ള രാസവസ്തുക്കള്‍ കലരാനും സാധ്യതയേറെയാണ്. ഇത് വലിയ ദുരന്തത്തിന് കാരണമാകുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്.
ഇന്നലെ ഉച്ചയോടെയാണ് കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോകുന്ന വാന്‍ഹായ് 503 എന്ന ചരക്കുകപ്പല്‍ ബേപ്പൂര്‍- അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി ഏകദേശം 90 കിലോമീറ്റര്‍ മാറി ഉള്‍ക്കടലിലാണ് തീപിടിച്ചത്. സിംഗപ്പൂര്‍ കപ്പലിലെ 154 കണ്ടെയ്‌നറുകളില്‍ ആസിഡുകളും ഗണ്‍പൗഡറും ലിഥിയം ബാറ്ററികളുമടക്കം അപടകരമായ വസ്തുക്കളാണെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകള്‍ കൂടി എത്തി, കപ്പലിലെ തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. സാകേത്, സമുദ്ര പ്രഹരി എന്നീ കപ്പലുകള്‍ ആണ് സംഭവസ്ഥലത്ത് ഉള്ളത്.
കത്തുന്ന കപ്പലിനെ ടോയ് ഡഗ് ഉപയോഗിച്ച് ഉള്‍കടലിലേക്ക് കൊണ്ടുപോകുന്നുണ്ട്. കരയിലേക്ക് കൂടുതല്‍ അടുത്ത് അപകടമുണ്ടാകാതിരിക്കാനാണ് ഇത്. കടലില്‍ പതിച്ച കണ്ടെയ്‌നറുകള്‍ തെക്ക് കിഴക്കന്‍ ദിശയില്‍ നീങ്ങാനാണ് സാധ്യത. കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരളാതീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയുണ്ട്. തീപിടുത്തം ഉണ്ടായ കപ്പലില്‍ നിന്നുള്ള കണ്ടെയ്‌നറുകളില്‍ ചിലത് അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ കോഴിക്കോടിനും കൊച്ചിക്കുമിടയിലായി തീരത്തടിയാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
അതേസമയം കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയ 18 നാവികരെ മം?ഗളൂരുവിലെത്തിച്ചു. രക്ഷപ്പെട്ടവരില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ നില ?ഗുരുതരമാണ്. പുകശ്വസിച്ച് ആരോ?ഗ്യനില വഷളായ രണ്ട് പേരുടെ ആരോ?ഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. ?ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള രണ്ട് പേര്‍ക്ക് 35 മുതല്‍ 40 ശതമാനം വരെ പൊള്ളലേറ്റതായാണ് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.