നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയയ്ക്കും എതിരെ ജീവനക്കാര്‍ നല്‍കിയ പരാതി കൗണ്ടര്‍ കേസായി മാത്രം പരിഗണിക്കാന്‍ പൊലീസ്. ദിയയുടെ 'ഒ ബൈ ഒസി' എന്ന സ്ഥാപനത്തില്‍ നിന്നും മുന്‍ ജീവനക്കാര്‍ പണം മാറ്റിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് തീരുമാനം. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരശോധിച്ചപ്പോഴാണ് ജീവനക്കാര്‍ സ്ഥാപനത്തില്‍ നിന്നും ജീവനക്കാര്‍ പണം സ്വന്തം അക്കൗണ്ടുകളിലേയ്ക്ക് മാറ്റി എന്ന് കണ്ടെത്തിയത്.
ജീവനക്കാരുടെ അക്കൗണ്ടില്‍ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അത്തരം അക്കൗണ്ടുകളെകുറിച്ചുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. ഡിജിറ്റല്‍ തെളിവുകളും ജീവനക്കാര്‍ക്ക് എതിരാണെന്നാണ് കണ്ടെത്തല്‍. ജീവനക്കാര്‍ പണം എങ്ങനെ ചിലവഴിച്ചുവെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.
പണം പിന്‍വലിച്ച് ദിയക്ക് നല്‍കിയെന്ന് ജീവനക്കാര്‍ അവകാശപ്പെട്ടിരുന്നു എന്നാല്‍ എടിഎം വഴി വലിയ തുകകള്‍ പിന്‍വലിച്ചിട്ടില്ലായെന്ന് പൊലീസ് കണ്ടെത്തി. ഇക്കഴിഞ്ഞ ദിവസമായിരുന്നു ജീവനക്കാര്‍ക്കെതിരെ പരാതിയുമായി ദിയ രംഗത്തെത്തുന്നത്. സ്ഥാപനത്തിലെ മൂന്ന് ജീവനക്കാര്‍ ചേര്‍ന്ന് 69 ലക്ഷം തട്ടിയെടുത്തു എന്നായിരുന്നു ദിയ പറഞ്ഞത്. ഈ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എട്ടുലക്ഷം രൂപ ഇവര്‍ മടക്കി നല്‍കി. എന്നാല്‍ അതിന് പിന്നാലെ ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കി. കൃഷ്ണകുമാറും കുടുംബവും തങ്ങളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി എന്നായിരുന്നു പരാതി.