CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 20 Minutes 39 Seconds Ago
Breaking Now

തമിഴ് നടന്‍ ശ്രീകാന്ത് ലഹരിക്കേസില്‍ പൊലീസ് കസ്റ്റഡിയില്‍

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടന്‍ ശ്രീകാന്തിനെ നുങ്കമ്പാക്കം പോലീസ് ചോദ്യം ചെയ്തുവരികയാണെന്ന് റിപ്പോര്‍ട്ട്. മയക്കുമരുന്ന് കടത്തിന് അറസ്റ്റിലായ മുന്‍ എഐഎഡിഎംകെ അംഗം ശ്രീകാന്തിന് മയക്കുമരുന്ന് നല്‍കിയതായി അവകാശപ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. കേസില്‍ അന്വേഷണം ഇപ്പോഴും പുരോഗമിക്കുന്നു.

എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രസാദില്‍ നിന്ന് നടന്‍ മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചതായാണ് ആരോപണം. ഇതിനെത്തുടര്‍ന്ന് ചെന്നൈ പോലീസ് നടന്‍ ശ്രീകാന്തിനെ കസ്റ്റഡിയിലെടുത്തു.

അന്വേഷണത്തിനിടെ അറസ്റ്റിലായ പ്രദീപ് കുമാര്‍ മുന്‍ എഐഎഡിഎംകെ പ്രവര്‍ത്തകന്‍ പ്രസാദിന് മയക്കുമരുന്ന് വിറ്റിരുന്നതായി വെളിപ്പെടുത്തി. ബെംഗളൂരുവില്‍ താമസിക്കുന്ന ഒരു നൈജീരിയന്‍ പൗരനില്‍ നിന്നാണ് മയക്കുമരുന്ന് ലഭിക്കുന്നതെന്ന് കൂടുതല്‍ ചോദ്യം ചെയ്യലില്‍ പോലീസ് കണ്ടെത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.