CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 47 Minutes 22 Seconds Ago
Breaking Now

ലെസ്റ്ററിലെ തെരുവില്‍ വച്ച് നടന്ന ആക്രമണത്തില്‍ പരുക്കേറ്റ കാല്‍നടയാത്രക്കാരിയായ ഇന്ത്യന്‍ വംശജ മരിച്ചു ; 23 കാരന്‍ അറസ്റ്റില്‍

നിളയെ ആക്രമിച്ചതിന് ലെസ്റ്ററിലെ ഡോവര്‍ സ്ട്രീറ്റില്‍ താമസിക്കുന്ന മൈക്കല്‍ ചുവുമെകയെ (23) അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ നിലവില്‍ റിമാന്‍ഡിലാണ്.

ലെസ്റ്ററിലെ തെരുവില്‍ വച്ച് നടന്ന ആക്രമണത്തില്‍ പരുക്കേറ്റ കാല്‍നടയാത്രക്കാരിയായ ഇന്ത്യന്‍ വംശജ മരിച്ചു. നിള പട്ടേല്‍ (56) ആണ് മരിച്ചത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നിളയെ ആക്രമിച്ചതിന് ലെസ്റ്ററിലെ ഡോവര്‍ സ്ട്രീറ്റില്‍ താമസിക്കുന്ന മൈക്കല്‍ ചുവുമെകയെ (23) അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ നിലവില്‍ റിമാന്‍ഡിലാണ്.

നിളയെ ആക്രമിച്ചതിന് പിന്നാലെ അപകടകരമായ ഡ്രൈവിങ്, ലഹരിമരുന്ന് വിതരണം ചെയ്യാനുള്ള ഉദ്ദേശത്തോടെ കൈവശം വയ്ക്കല്‍, പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കല്‍ തുടങ്ങി ഒട്ടേറെ കേസുകളില്‍ പ്രതിയാണ് മൈക്കല്‍. പ്രതിയെ ഓണ്‍ലൈന്‍ മുഖേനയാണ് ലൗബറോയിലെ ലെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാക്കിയത്.

അമ്മ പ്രതിഫലമായി ഒന്നും ചോദിക്കാതെ മറ്റുള്ളവരെ സേവിച്ചു. ക്ഷമ, സ്‌നേഹം, അചഞ്ചലമായ പിന്തുണ എന്നിവയിലൂടെയാണ് അമ്മ ജീവിച്ചിരുന്നതെന്ന് മക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ജൂണ്‍ 2ന് ലെസ്റ്ററിലെ അയ് സ്‌റ്റോണ് റോഡില്‍ നടന്ന ആക്രമണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.