സ്ത്രീയായി പിറന്നവളാണ് നിയമപരമായി സ്ത്രീ! യുകെ സുപ്രീംകോടതി ഇങ്ങനൊരു വിധി പറയുന്നതിന് മുന്‍പ് ശരീരത്തില്‍ വ്യത്യാസങ്ങള്‍ വരുത്തുന്നവരെല്ലാം സ്ത്രീകളായിരുന്നു. അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നതില്‍ എന്‍എച്ച്എസ് ഉള്‍പ്പെടെ മുന്നിട്ടിറങ്ങി. എതിര്‍ക്കുന്ന യഥാര്‍ത്ഥ സ്ത്രീകള്‍ക്കെതിരെ നടപടികളെടുത്തുന്നു, ഒറ്റപ്പെടുത്തി.
പക്ഷെ ആ ഒറ്റപ്പെടുത്തല്‍ ഭയക്കാതെ പോരിനിറങ്ങിയവര്‍ ഇപ്പോള്‍ വിജയം രുചിക്കുകയാണ്. ഫിഫെ, കിര്‍ക്കാള്‍ഡിയിലെ വിക്ടോറിയ ഹോസ്പിറ്റലില്‍ ട്രാന്‍സ് ഡോക്ടര്‍ വനിതകളുടെ ചേഞ്ചിംഗ് റൂം ഉപയോഗിക്കുന്നതില്‍ അസ്വസ്ഥത രേഖപ്പെടുത്തിയതിന്റെ പേരില്‍ നഴ്‌സ് സാന്‍ഡി പെഗ്ഗിക്കെതിരെ സ്വീകരിച്ച നടപടികള്‍ പ്രതികാര നടപടികളായിരുന്നുവെന്ന് വിരല്‍ചൂണ്ടുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.
നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്യുന്നതിലേക്ക് നയിച്ച റിസ്‌ക് അസസ്‌മെന്റ് താന്‍ കണ്ടതായി ഓര്‍ക്കുന്നില്ലെന്നാണ് എന്‍എച്ച്എസ് ഫിഫെയിലെ നഴ്‌സിംഗ് ഹെഡ് എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍ മുന്‍പാകെ വെളിപ്പെടുത്തിയത്. വിവേചനം കാണിച്ചുവെന്ന ആരോപണം മാത്രമാണ് നഴ്‌സും, ട്രാന്‍സ് ഡോ. അപ്ടണും തമ്മിലുള്ള പ്രശ്‌നമെന്നാണ് കരുതിയത്. നഴ്‌സിന്റെ ആശങ്കകള്‍ മുന്‍പ് ഇമെയിലിലൂടെ അറിയിച്ചിരുന്നതായും നഴ്‌സിംഗ് ഹെഡ് സമ്മതിക്കുന്നു.
നഴ്‌സിന്റെ ലൈന്‍ മാനേജര്‍ എസ്തര്‍ ഡേവിഡ്‌സണ്‍ നടത്തിയ റിസ്‌ക് മാനേജ്‌മെന്റിന് ശേഷമാണ് പെഗ്ഗിയെ സസ്‌പെന്‍ഡ് ചെയ്തതെന്ന് മാലോണ്‍ വ്യക്തമാക്കി. താന്‍ ആ റിപ്പോര്‍ട്ട് കണ്ടതായി ഓര്‍ക്കുന്നില്ലെന്നും ഇവര്‍ കൈയൊഴിഞ്ഞു. അതേസമയം നഴ്‌സ് നേരിട്ട് ഡോക്ടറെ ചോദ്യം ചെയ്തത് ശരിയായില്ലെന്നും മേധാവി കൂട്ടിച്ചേര്‍ത്തു.