CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 27 Minutes 13 Seconds Ago
Breaking Now

കര്‍ക്കിടകവാവ് ബലി തര്‍പ്പണം ജൂലൈ 24 രാവിലെ 11.30 മുതല്‍

കര്‍ക്കിടകവാവ് ബലി തര്‍പ്പണം - 1200 കര്‍ക്കിടകം 8 (2025 ജൂലൈ 24) രാവിലെ 11:30 മുതല്‍ റിവര്‍ മെഡ്വേ, കെന്റ് (ചരിത്രപ്രസിദ്ധമായ റോച്ചെസ്റ്ററിലെ, ആചാരപരമായും ആത്മീയമായും സുപ്രധാനമായ മെഡ്വേ നദിയുടെ വിശിഷ്ടതയും പവിത്രതയും നിറഞ്ഞ തീരത്തിലാണ് ബലി തര്‍പ്പണ ചടങ്ങ് നടത്തപ്പെടുന്നത്).

കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍,ക്ഷേത്ര മേല്‍ശാന്തി ശ്രീ. അഭിജിത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍, പരമ്പരാഗത രീതിയില്‍ ബലി തര്‍പ്പണചടങ്ങ് നടത്തപ്പെടും. ബലി തര്‍പ്പണത്തിന് ശേഷം ഭക്തജനങ്ങള്‍ക്ക് തിലഹവനം, പിതൃപൂജ തുടങ്ങിയ വഴിപാടുകള്‍ നടത്തുന്നതിനുള്ള അവസരവും സൗകര്യവും ഉണ്ടാവുന്നതാണ്.

പൂജാരി വടക്കേവെളിയില്ലം ശ്രീ. വിഷ്ണുരവി  തിരുമേനിയുടെ വകാര്‍മികത്വത്തില്‍ തിലഹവനം

പൂജാരി താഴൂര്‍ മന ശ്രീ. ഹരിനാരായണന്‍ തിരുമേനിയുടെ മേല്‍നോട്ടത്തില്‍ അതേ ദിവസം പ്രത്യേക ക്ഷേത്രപൂജകള്‍ നിര്‍വഹിക്കപ്പെടും. ബലി തര്‍പ്പണത്തിന് ശേഷം ഭക്തജനങ്ങള്‍ക്ക് കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ക്ഷേത്രദര്‍ശനം നടത്താനും

 വഴിപാടുകള്‍ നടത്താനും അവസരം ലഭിക്കും.

 

 




കൂടുതല്‍വാര്‍ത്തകള്‍.