CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 8 Seconds Ago
Breaking Now

ക്ലാസിനിടെ വയറുവേദന; ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍ ടോയ്ലറ്റില്‍ പ്രസവിച്ചു; 28കാരന്‍ അറസ്റ്റില്‍

ഏകദേശം ഒമ്പത് മാസം മുന്‍പ് പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് എഫ്ഐആറില്‍ പറയുന്നു.

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍ ടോയ്ലറ്റില്‍ പ്രസവിച്ചു. കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയിലെ ഷഹാപൂര്‍ താലൂക്കിലെ ഒരു സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് 28കാരനെ അറസ്റ്റു ചെയ്തു.

ആഗസ്റ്റ് 27-നാണ് കേസിനാസ്പദമായ സംഭവം, ക്ലാസ്സിലിരിക്കുമ്പോള്‍ വയറുവേദന അനുഭവപ്പെട്ട 17-കാരി ശുചിമുറിയിലേക്ക് പോകുകയായിരുന്നു. സഹപാഠികള്‍ കുട്ടിയുടെ ബുദ്ധിമുട്ട് ശ്രദ്ധിക്കുകയും ഉടന്‍തന്നെ സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. പിന്നീട് അധികൃതരെത്തി പെണ്‍കുട്ടിയെയും നവജാത ശിശുവിനെയും ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും ഇപ്പോള്‍ സുഖമായിരിക്കുന്നതായി പോലീസ് അറിയിച്ചു.

അതേസമയം, ഏകദേശം ഒമ്പത് മാസം മുന്‍പ് പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് എഫ്ഐആറില്‍ പറയുന്നു. കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നതിനാല്‍ ആദ്യം പെണ്‍കുട്ടി വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ 28 വയസ്സുള്ള പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. പെണ്‍കുട്ടി സുഖം പ്രാപിച്ച ശേഷം കൗണ്‍സിലിംഗ് നല്‍കി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കുട്ടികളുടെ വിദ്യാഭ്യാസപരവും ആരോഗ്യപരവുമായ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതില്‍ വീഴ്ചവരുത്തിയതിന് സ്‌കൂളിലെ പ്രിന്‍സിപ്പല്‍, ഹോസ്റ്റല്‍ വാര്‍ഡന്‍ എന്നിവര്‍ ഉള്‍പ്പടെ നാല് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ഹോസ്റ്റല്‍ വാര്‍ഡന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍, വിദ്യാര്‍ഥിനിയുടെ സഹോദരന്‍, നഴ്‌സ് എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കാത്തതിനാലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വലിയ വീഴ്ച സംഭവിച്ചതായി പോലീസ് അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.